Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ: തൊഴിൽ അവസരങ്ങൾ

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ വെച്ച് നവംബര്‍ 23, രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

യോഗ്യത:- ബി.ഡി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ഡന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രതിഫലം 42000 രൂപ/. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ നവംബര്‍ 23 ന് രാവിലെ, 11 ന് ഹാജരാകണം. ഫോണ്‍-04862-233076

job

അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ കരുണാപുരം പഞ്ചായത്തിലെ അങ്കണവാടികളില്‍ ഒഴിവുള്ള 11 ഹെല്‍പ്പര്‍ തസ്തികയിലേക്ക്, സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ ആയിരിക്കണം. പ്രായം 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍. എസ്.സി എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്കും 2019 സെപ്റ്റംബര്‍ മാസം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷകര്‍ എസ് എസ് എല്‍ സി വിജയിക്കുവാന്‍ പാടില്ല. എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, ഒരുവര്‍ഷത്തിനുമേല്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍, 40 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, വിധവകള്‍, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍, എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 2022 നവംബര്‍ 22 മുതല്‍ ഡിസംബര്‍ 9 വരെ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ആഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫാറം കരുണാപുരം പഞ്ചായത്ത് ആഫീസില്‍ നിന്നും നെടുംകണ്ടം ഐസിഡിഎസ് ആഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 7907558905.

കെയര്‍ടേക്കര്‍ നിയമനം: വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തില്‍ പുന്നപ്രയിലുള്ള കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മന്റ്മെന്റിലെ മെന്‍സ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നു. വിമുക്തഭടന്മാര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 28-ന് രാവിലെ 10 മണിക്ക് കോളജില്‍ എത്തണം. ഫോണ്‍: 0477- 2267311, 9846597311.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+