• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ റസിഡന്റുമാർ, തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത:- എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രതിഫലം 42,000 രൂപ.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ സെപ്റ്റംബര്‍ 28 ന് രാവിലെ 11 ന് ഹാജരാകണം. ഫേണ്‍: 04862-233076.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

അടിമാലി ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ട് പരിധിയിലെ വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഉളളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും 18-46നും ഇടയില്‍ പ്രായമുള്ളവരും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാകാത്തവരും 18-46നും ഇടയില്‍ പ്രായമുള്ളവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവര്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഒക്ടോബര്‍ 15 വൈകിട്ട് 5 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും കുഞ്ചിത്തണ്ണിയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ഐ.സി.ഡി.എസ് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04865 265268.

ആരതി പൊടി ബിഗ് ബോസിലേക്കോ? റോബിന്‍റെ ആ വന്‍ സൂചനയ്ക്ക് പിന്നിലെന്ത്, ചികഞ്ഞ് ആരാധകർആരതി പൊടി ബിഗ് ബോസിലേക്കോ? റോബിന്‍റെ ആ വന്‍ സൂചനയ്ക്ക് പിന്നിലെന്ത്, ചികഞ്ഞ് ആരാധകർ

ജില്ലാ ആശുപത്രിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസ വേതന വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗൃത, പ്രായപരിധി, എന്നീ ക്രമത്തില്‍:
1. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 2, +2 /പി.ജി.ഡി.സി.എ/ഡി.സി.എ/ബി.സി.എ, 1 വര്‍ഷം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രവൃത്തിപരിചയം ഗവ: അംഗീകൃതം (മലയാളം അഭികാമ്യം), 35 വയസ്സില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
2.റേഡിയോഗ്രാഫര്‍, 2, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്‌ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നീഷ്യന്‍ (റെഗുലര്‍ - 2 വര്‍ഷം) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
3. ഡയാലിസിസ് ടെക്‌നീഷ്യന്‍, 1, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്‌ളോമ ഇന്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍ (റെഗുലര്‍ 2 വര്‍ഷം) പാസായിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
4. ലാബ്‌ടെക്‌നീഷ്യന്‍, 1, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി. എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി ബിരുദം, പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുണ്ടായിരിക്കണം, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
5. നഴ്‌സിംഗ് അസിസ്റ്റന്റ്, നിലവില്‍ 1-തുടര്‍ന്നുവരുന്ന ഒഴിവുകളിലേക്കും, നഴ്‌സിംഗ് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, 40 വയസില്‍ താഴെ,
6. ക്ലീനിംഗ് സ്റ്റാഫ്, 2, 10-ാം ക്ലാസ്സ്, 40 വയസില്‍ താഴെ, പ്രവൃത്തിപരിചയമുഉള്ളവര്‍ക്ക് മുന്‍ഗണന.

ഇന്റര്‍വൃൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 27 ന് രാവിലെ 10 ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04862 222630

കോൺഗ്രസ് അധ്യക്ഷൻ എന്നത് വെറുമൊരു സ്ഥാനമല്ല, മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പദവി; രാഹുൽ ഗാന്ധികോൺഗ്രസ് അധ്യക്ഷൻ എന്നത് വെറുമൊരു സ്ഥാനമല്ല, മഹത്തായ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന പദവി; രാഹുൽ ഗാന്ധി

English summary
Junior residents in the medical college; know Latest career opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X