പിഎസ്സി ഒക്ടോബറില്‍ നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: പബ്ലിക് സര്‍വ്വീസ് കമ്മീഷണ് ഈ മാസം നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റിവെച്ചു. പിഎസ്സി ആസ്ഥാനത്തും മേഖല ജില്ലാ ഓഫീസുകളിലുമായി ഒക്ടോബര്‍ 7,8,9 തിയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്.
പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും. എന്നാല്‍ വകുപ്പ് തല പരീക്ഷകള്‍ ആ മാസം 10 ന് തന്നെ ആരംഭിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണണെന്ന്് പിഎസ്സി അറിയിച്ചു. നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു അറിയിപ്പ്. ഉദ്യോഹാര്ത്ഥികള് കൃത്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പിഎസ്സി അറിയിച്ചു.
തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിച്ച് യുഎഇ; കര്‍ശന നിയന്ത്രണങ്ങളും, പുതിയ വിവരങ്ങള്‍ ഇങ്ങനെ
കഴിഞ്ഞ ദിവസമായിരുന്നു പിഎസ്സി ചെയര്മാന് എംകെ സക്കീറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. അദ്ദേഹം തിരുവനന്തപുരത്ത് വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ പിഎസ്സി ചെയര്‍മാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.
'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ
ഭാഗ്യലക്ഷ്മിയുടെ പരാതി; ഒരു കള്ളവും പറഞ്ഞിട്ടില്ലെന്ന് ശാന്തിവിള ദിനേശ്, കറകളഞ്ഞ കമ്മ്യൂണിസ്റ്റ്
മുസ്ലിം ലീഗിന്റെ വോട്ട് ചിതറിയാല്‍ ബിജെപി രക്ഷപ്പെടും; വിമതരുടെ പൊല്ലാപ്പ്, 'ഒറ്റ' കടക്കാന്‍ സിപിഎം