കെ ഫോണിൽ ഇതാ അവസരം; 75,000 രൂപ മാസ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം
കെ ഫോണില്‍ താത്കാലിക ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള പ്രായം, യോഗ്യത, ശമ്പളം , അവസാന തീയതി തുടങ്ങിയ വിശദവിവരങ്ങൾ അറിയാം
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. അപേക്ഷകർ ഫസ്റ്റ് ക്ലാസോടെ ഫിനാൻസിൽ എംബിഎ പാസായിരിക്കണം. കൂടാതെ ഫിനാൻസ് മേഖലയിൽ 4 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഇതിൽ ഐടി/ ടെലികോം മേഖലയില്‍ റെവന്യൂ അഷ്വറന്‍സ് അല്ലെങ്കില്‍ ടെലികോം ബില്ലിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 75,000 രൂപയാണ് മാസശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 5 ആണ്. കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2025/02/Notification_KFON_Revenue-assurance.pdf
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകൾസാംപിൾ
ട്രാൻസ്പോർട്ടറെ ആവശ്യമുണ്ട്
ക്ഷയരോഗ നിർണ്ണയത്തിനാവശ്യമായ കഫം, രക്തം മുതലായ സാംപിളുകൾ പെരിഫറൽ സെൻ്ററുകളിൽ നിന്നും പരിശോധന കേന്ദ്രത്തിലേക്ക് കൃത്യമായ ഇടവേളകളിൽ എത്തിക്കുന്നതിന് സന്നദ്ധരായ വ്യക്തികളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. ചേർത്തല, ആലപ്പുഴ, കരുവാറ്റ, മവേലിക്കര എന്നീ നാല് ടി ബി യൂണിറ്റുകളെ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം നടത്തേണ്ടത്. ശേഖരിക്കുന്ന സാംപിളുകളുടെ എണ്ണത്തിനനുസരിച്ച് നൽകുന്ന തുകയ്ക്ക് മാസത്തിൽ പരമാവധി 25000 രൂപ എന്ന പരിധി ബാധകമായിരിക്കും. താൽപര്യമുള്ളവർ ചുരുങ്ങിയത് എസ്.എസ്.എൽ.സി പാസ്സായിരിക്കണം. അപേക്ഷകർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരും സ്വന്തമായി ഇരുചക്രവാഹനവും ഇരുചക്രവാഹന ലൈസന്‍സും ഉള്ളവരായിരിക്കണം.
താല്പര്യമുള്ളവര്‍ വ്യക്തിഗത വിവരങ്ങളും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരും പ്രതീക്ഷിക്കുന്ന തുകയും (സാംപിൾ ഒന്നിന്) രേഖപ്പെടുത്തിയ മുദ്രവെച്ച താൽപര്യപത്രം മാര്‍ച്ച് 24ന് വൈകിട്ട് 3 മണിക്ക് മുൻപായി ജില്ലാ ടി ബി കേന്ദ്രത്തിൽ എത്തിക്കണമെന്ന് ജില്ലാ ടി ബി ഓഫീസര്‍ അറിയിച്ചു. ഫോൺ: 0477 2252861.
ക്ലർക്ക് ഓഫീസ് അറ്റൻഡന്റ് നിയമനം
തരിയോട് ഗ്രാമപഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലും സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുമായി ഫെബ്രുവരി 28 ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കണം. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്
ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709












Click it and Unblock the Notifications