കണ്ണൂർ വിമാനത്താവളത്തില്‍ ജോലി വേണോ? ഇതാ സുവർണ്ണാവസരം: മികച്ച ശമ്പളം, ഉടന്‍ തന്നെ അപേക്ഷിക്കൂ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. വിമാനത്താവളത്തിലെ വിവിധ ഒഴിവുകളിലേക്ക് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) യോഗ്യരായ വിദ്യാർത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എ ആർ എഫ് എഫ്, ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1, ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ (FRO) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.
ആകെ 12 ഒഴിവുകളാണുള്ളത്. സൂപ്പർവൈസർ എ ആർ എഫ് എഫ് വിഭാഗത്തില്‍ +2 പാസ്സും ഐസിഎഓ അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്ന് ബി ടി സി എന്നിവയോടൊപ്പം സാധുവായ ഹെവി വെഹിക്കിൾ ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 7 വർഷത്തെ പരിചയം ഇതില്‍ രണ്ട് വർഷത്തെ ഇൻ്റർനാഷണൽ എയർപോർട്ട് ഫയർ സർവീസസ് സൂപ്പർവൈസറി പ്രവർത്തി പരിചയവും ആവശ്യമാണ്.

ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1, ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ (FRO) വിഭാഗങ്ങളില്‍ ഐ സി എ ഒ അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്ന് ബി ടി സി, സാധുവായ ഹെവി വെഹിക്കിൾ ലൈസൻസ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അല്ലെങ്കിൽ ബി എല്‍ എസ് നൽകുന്ന പ്രഥമശുശ്രൂഷ സർട്ടിഫിക്കറ്റ് കൂടാതെ ഇന്ത്യൻ ആശുപത്രികളിൽ നിന്നുള്ള സിപിആർ പരിശീലനം അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള സർട്ടിഫിക്കറ്റ്.
ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1 വിഭാഗത്തില്‍ രണ്ട് വർഷത്തെ ഇൻ്റർനാഷണൽ എയർപോർട്ട് ഫയർ സർവീസസിനോടൊപ്പം കുറഞ്ഞത് 7 വർഷത്തെ ആകെ പ്രവർത്തി പരിചയം വേണ്ടതാണ്. ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ (FRO) വിഭാഗത്തില്‍ ഇൻ്റർനാഷണൽ എയർപോർട്ട് ഫയർ സർവീസസില്‍ കുറഞ്ഞത് 03-06 വർഷത്തെ പരിചയം ആവശ്യമാണ്.
സൂപ്പർവൈസർ എ ആർ എഫ് എഫ് ( 45 വയസ്), ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1 (40 വയസ്), ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ (35) വയസ് എന്നിങ്ങനെയാണ് പ്രായപരിധി. അതോടൊപ്പം സൂപ്പർവൈസർ എ ആർ എഫ് എഫ് വിഭാഗത്തില്‍ 42000 രൂപയും ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1 വിഭാഗത്തില്‍ 28000 രൂപയും ശമ്പളമായി ലഭിക്കും. ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ വിഭാഗത്തില്‍ ജോലിക്ക് കയറുന്നവർക്ക് 25000 രൂപയും ശമ്പളമായി ലഭിക്കും.
അപേക്ഷകർക്ക് മതിയായ ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷ അയക്കേണ്ട അവസാന തിയതി 10 ജൂലൈ 2024 വരെ. അപേക്ഷകർ ഫീസ് അടയ്ക്കേണ്ടതുണ്ട്. സംവരണ വിഭാഗത്തിന് ഫീസ് ഇളവുണ്ട്. ഒഴിവുകളിലേക്ക് അപേക്ഷിക്കാനും വിജ്ഞാപനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ഔദ്യോഗിക വെബ്സൈറ്റായ https://kannurairport.aero/ സന്ദർശിക്കുക.












Click it and Unblock the Notifications