കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റാകാം; ശമ്പളം എത്രയെന്ന് കേട്ടോ?

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും നിശ്ചിത യോഗ്യതയും ഉള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ാണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 ആണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ഇതാണോ നിങ്ങളുടെ രാശി? നാളെ മുതല്‍ നല്ലകാലത്തിന് തുടക്കം.. പൊന്നും പണവും കൈയിലേക്ക്
ഇതാണോ നിങ്ങളുടെ രാശി? നാളെ മുതല്‍ നല്ലകാലത്തിന് തുടക്കം.. പൊന്നും പണവും കൈയിലേക്ക്

കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ലൈഫ് സയന്‍സ് / ബയോടെക്‌നോളജി / മൈക്രോബയോളജി / അഗ്രികള്‍ച്ചര്‍ എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ എം എസ് സി അല്ലെങ്കില്‍ എം ടെക്, എം ഫാം യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യാതൊരു വിധത്തിലുള്ള അപേക്ഷാ ഫീസും ഈടാക്കുന്നില്ല.

Kannur Jobs

അപേക്ഷകരുടെ പ്രായപരിധി 32 വയസായിരിക്കണം. വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് അനുവദിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപ ശമ്പളം ലഭിക്കും. എഴുത്തുപരീക്ഷ, നെപുണ്യ/ട്രേഡ് പരീക്ഷ, പ്രസന്റേഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഒറ്റ ആഴ്ച കൊണ്ട് സ്വര്‍ണവില കൂടിയത് 4000 രൂപയിലേറെ? ഇപ്പോള്‍ വാങ്ങുന്നതാണോ ഉചിതം
ഒറ്റ ആഴ്ച കൊണ്ട് സ്വര്‍ണവില കൂടിയത് 4000 രൂപയിലേറെ? ഇപ്പോള്‍ വാങ്ങുന്നതാണോ ഉചിതം

അപേക്ഷിക്കേണ്ട വിധം

വ്യക്തിഗത വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ ബയോഡാറ്റ സഹിതം അപേക്ഷ തയ്യാറാക്കുക. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ, സമീപകാലത്തെടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ തുടങ്ങിയ ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ചേര്‍ക്കുക. [email protected] എന്ന മെയില്‍ ഐഡിയിലേക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

ആ വീട്ടില്‍ നിന്ന് ഇറങ്ങിപോരാന്‍ കാരണമുണ്ട്..! ഒടുവില്‍ മനസ് തുറന്ന് മേഘ നായര്‍
ആ വീട്ടില്‍ നിന്ന് ഇറങ്ങിപോരാന്‍ കാരണമുണ്ട്..! ഒടുവില്‍ മനസ് തുറന്ന് മേഘ നായര്‍

പ്രോജക്റ്റ് അസിസ്റ്റന്റിന്റെ ജോലി

BIRAC E-YUVA പ്രോജക്റ്റിലെ പ്രോജക്റ്റ് അസിസ്റ്റന്റ്, പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ക്കും ചീഫ് കോര്‍ഡിനേറ്റര്‍/പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ക്കും റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. കേന്ദ്രത്തിന് ആവശ്യമായ ശാസ്ത്രീയവും ഭരണപരവുമായ സമഗ്രമായ പിന്തുണ നല്‍കുക എന്നതാണ് ഈ തസ്തികയുടെ പ്രധാന ചുമതല.

ലബോറട്ടറി സൗകര്യങ്ങള്‍ പരിപാലിക്കുക, ബിരുദതലം മുതല്‍ പോസ്റ്റ്-ഡോക്ടറല്‍ തലം വരെയുള്ള ഫെല്ലോകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, ലബോറട്ടറി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, സാധനങ്ങള്‍ വാങ്ങല്‍, പ്രോജക്റ്റ് ധനകാര്യങ്ങളുടെ മേല്‍നോട്ടം, ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്, കൃത്യമായ രേഖപ്പെടുത്തല്‍ ഉറപ്പാക്കല്‍ എന്നിവയും പ്രോജക്റ്റ് അസിസ്റ്റന്റ് നിര്‍വ്വഹിക്കേണ്ടതുണ്ട്.

സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, മറ്റ് പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുക, ഗവേഷണ പ്രൊപ്പോസലുകളും ബിസിനസ് പ്ലാനുകളും തയ്യാറാക്കുന്നതില്‍ പ്രോജക്റ്റ് കോര്‍ഡിനേറ്ററെ സഹായിക്കുക എന്നിവയും ഈ ജോലിയുടെ ഭാഗമാണ്. നവീകരണ, സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം, പ്രോജക്റ്റ് കോര്‍ഡിനേറ്ററോ ചീഫ് കോര്‍ഡിനേറ്റര്‍/പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററോ ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകളും പ്രോജക്റ്റ് അസിസ്റ്റന്റ് നിര്‍വ്വഹിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+