Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ജോലി അന്വേഷിക്കുന്ന വനിതകളാണോ? കുടുംബശ്രീയില്‍ സുവര്‍ണാവസരം, ശമ്പളം ഇത്ര

കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ( KBFPCL ) കണ്ണൂര്‍ ജില്ലയിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിലേക്ക് കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള ഈ തൊഴിലവസരത്തിനായി താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 10 മുതല്‍ ജൂണ്‍ 24 വൈകുന്നേരം വരെ സമര്‍പ്പിക്കാവുന്നതാണ്.

ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കില്‍ നടപടി; ഇനി വണ്‍ വേ മാത്രം, ഇരുദിശകളിലേക്കും പോകാനാകില്ല
ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കില്‍ നടപടി; ഇനി വണ്‍ വേ മാത്രം, ഇരുദിശകളിലേക്കും പോകാനാകില്ല

നിലവില്‍ ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപ ശമ്പളമായി ലഭിക്കും. കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകര്‍ക്ക് 50 വയസിന് താഴെയായിരിക്കണം പ്രായം. കൂടാതെ, അപേക്ഷകര്‍ക്ക് മലയാളത്തില്‍ വായിക്കാനും എഴുതാനും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Kannur Jobs

പാചകം ചെയ്യുന്നതിലും പരിസരം വൃത്തിയാക്കുന്നതിലും മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇതൊരു താല്‍ക്കാലിക കരാര്‍ നിയമനമാണ്. അപേക്ഷകര്‍ കുടുംബശ്രീയുടെ ഭാഗമായ കുടുംബങ്ങളിലെ അംഗങ്ങളായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം നല്‍കുന്നത്. അടിസ്ഥാനപരമായ എഴുത്തുവായന ശേഷിയും ക്ലീനിംഗ്, പാചകം എന്നീ ജോലികളിലെ മുന്‍പരിചയവുമാണ് പ്രധാന യോഗ്യതയായി കണക്കാക്കുന്നത്.

ശമ്പള വര്‍ധനവ് ഉറപ്പിക്കാം.. പുതിയ വീടിനൊപ്പം സമ്പത്തും വന്ന് ചേരും; പരമ ഏകാദശിയുടേ പവറേ..!!
ശമ്പള വര്‍ധനവ് ഉറപ്പിക്കാം.. പുതിയ വീടിനൊപ്പം സമ്പത്തും വന്ന് ചേരും; പരമ ഏകാദശിയുടേ പവറേ..!!

നിയമന പ്രക്രിയയുടെ ഭാഗമായി ഡോക്യുമെന്റ് വെരിഫിക്കേഷനും വ്യക്തിഗത അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തപാല്‍ മാര്‍ഗ്ഗം അപേക്ഷ അയക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വയ്ക്കണം. അപേക്ഷ അവസാന തീയതിയായ ജൂണ്‍ 24-നകം ഓഫീസില്‍ ലഭിക്കണം. കവറിന് പുറത്ത് 'APPLICATION FOR THE POST OF 'Care Takeൃ'' എന്ന് വ്യക്തമായി രേഖപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

അപേക്ഷാ ഫോമുകള്‍ kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നും തദ്ദേശീയ സി ഡി എസ് (CDS) ഓഫീസുകളില്‍ നിന്നും ലഭ്യമാകും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 24, 2026 ആണ്. നിബന്ധനകള്‍ക്കനുസൃതമല്ലാത്തതോ വൈകി എത്തുന്നതോ ആയ അപേക്ഷകള്‍ നിരസിക്കപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്:

സ്വര്‍ണം പണയം വെക്കുന്നതും നിര്‍ത്തുന്നോ? പണയ കമ്പനികളുടെ ഓഹരി ഇടിയുന്നു
സ്വര്‍ണം പണയം വെക്കുന്നതും നിര്‍ത്തുന്നോ? പണയ കമ്പനികളുടെ ഓഹരി ഇടിയുന്നു

കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ ഓഫീസ്, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍ - 670024.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+