Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ 25000 തൊഴിലവസരങ്ങള്‍ വരുന്നു; വമ്പന്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം

ബെംഗളൂരു: 3500.86 കോടി രൂപയുടെ മൊത്തം നിക്ഷേപമുള്ള 69 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. ശനിയാഴ്ച നടന്ന സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 152-ാമത് യോഗത്തില്‍ ആണ് വിപുലമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വന്‍കിട, ഇടത്തരം വ്യവസായ, അടിസ്ഥാന സൗകര്യ വികസന മന്ത്രി എം ബി പാട്ടീലിന്റെ നേതൃത്വത്തില്‍ ആണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

ഈ പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ ഏകദേശം 24954 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 3394 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മെഷീന്‍ ടൂള്‍ സെന്ററില്‍ 285 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡ് ആണ് പദ്ധതികളില്‍ പ്രധാനപ്പെട്ടത്.

Job News

സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും നിര്‍മ്മാണത്തില്‍ 250 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡും ശ്രദ്ധേയമായ പദ്ധതികളില്‍ ഒന്നാണ്. ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് പാനീയ നിര്‍മ്മാണത്തില്‍ 249 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. 50 കോടി രൂപയില്‍ കൂടുതലുള്ള മൂലധന നിക്ഷേപമുള്ള 12 പദ്ധതികള്‍ ആണ് ഉള്ളത്.

ഇവയ്‌ക്കെല്ലാം കൂടി ആകെ 2311.88 കോടി രൂപയുടെ നിക്ഷേപമുണ്ടാകും. ഏകദേശം 18972 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതാണ് ഇത്. 15 കോടി മുതല്‍ 50 കോടി രൂപ വരെ നിക്ഷേപമുള്ള 55 പദ്ധതികള്‍ക്ക് 1148.98 കോടി രൂപയാണ് ചെലവ്. ഇത് ഏകദേശം 5832 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 40 കോടി രൂപ മൂലധന നിക്ഷേപമുള്ള രണ്ട് പദ്ധതികള്‍ 150 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Take a Poll

ഈ പദ്ധതികളിലൂടെ സുസ്ഥിര വികസനത്തിനും തൊഴിലവസര സൃഷ്ടിക്കും അവസരമൊരുങ്ങും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതുവഴി വ്യാവസായിക നിക്ഷേപങ്ങള്‍ സുഗമമാക്കുന്നതിനും കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് വെളിവാകുന്നത് എന്ന് മന്ത്രി എം ബി പാട്ടീല്‍ അവകാശപ്പെട്ടു.

'തന്ത്രപരമായ നിക്ഷേപങ്ങളിലൂടെ വ്യാവസായിക വളര്‍ച്ചയും തൊഴിലവസര സൃഷ്ടിയും പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അംഗീകൃത പദ്ധതികള്‍ വൈവിധ്യമാര്‍ന്ന മേഖലകളെ വ്യാപിച്ചുകിടക്കുന്നു, ഇത് ഒരു മുന്‍നിര നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു,' മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+