കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎഎസ് മൂല്യനിര്‍ണയം പുനരാരംഭിച്ചു; മുഖ്യപരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: കെഎഎസ് പ്രാഥമിക പരീക്ഷയുടെ മൂല്യനിര്‍ണയം പുനരാരംഭിച്ചു. മെയ് ആദ്യവാരം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. മെയ് മാസത്തില്‍ തന്നെ വിജയികളുടെ പട്ടിക പട്ടിക പ്രസിദ്ധപ്പെടുത്തും.

കഴിഞ്ഞ മാസം തന്നെ മൂല്യനിര്‍ണ്ണയത്തിന്റെ പ്രാഥമിക ജോലികള്‍ ആരംഭിച്ചിരുന്നുവെങ്കിലും കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത് തുടരാന്‍ കഴിഞ്ഞിരുന്നില്ല. ഉത്തരകടലാസിന്റെ എ,ബി ഭാഗങ്ങള്‍ വേര്‍പ്പെടുത്തുന്നതാണ് പ്രാഥമിക ജോലി. ഇത് ജീവനക്കാര്‍ തന്നെയാണ് ചെയ്യുന്നത്. അതിന് ശേഷം രണ്ട് ഭാഗങ്ങളും കംപ്യൂട്ടറിന്റെ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

job

മൂന്നരലക്ഷം പേരാണ് പരീക്ഷയെഴുതിയത്. ഉത്തരകടലാസുകള്‍ ഏഴ് ലക്ഷം പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. രണ്ട് പേപ്പറുള്ളതിനാല്‍ മൊത്തം പരിശോധന 4 ലക്ഷമാവും.

കെഎഎസ് മുഖ്യപരീക്ഷ ജൂലൈയില്‍ രണ്ട് ദിവസമായി നടത്തുമെന്നാണ് പിഎസ്‌സി അറിയിച്ചത്. എന്നാല്‍ കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന് പുറത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലിയുള്ളവരും പരീക്ഷയെഴുതിയിരുന്നു. ഇവരെല്ലാം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധ സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. അതിനാല്‍ തന്നെ ജൂലൈയില്‍ പരീക്ഷ നടത്തിയാല്‍ എല്ലാവര്‍ക്കും എഴുകാന്‍ കഴിയുമോയെന്ന ആശങ്കയിലാണ്.

English summary
KAS Evaluation Restarted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X