മഞ്ഞ് പുതച്ച് കാശ്മീര്‍; ഒന്ന് കറങ്ങി വരാം വെറും 31,000 രൂപയ്ക്ക്..6 ദിവസത്തെ പാക്കേജ്
ശ്രീനഗർ: കാശ്മീർ എന്ന സ്വപ്ന ഭൂമി കാണാൻ ആഗ്രഹിക്കാത്തവരായി ആരുണ്ടല്ലേ? മഞ്ഞുകാലത്ത് ഇന്ത്യയിൽ കാണേണ്ട സ്ഥലങ്ങൾ ഏതെന്ന് ചോദിച്ചാൽ എല്ലാവരുടേയും മനസിലേക്ക് ആദ്യമോടിയെത്തുക കാശ്മീരിലെ മഞ്ഞുമൂടി നിൽക്കുന്ന താഴ്വരകളും ദാൽ തടാകവും പഹൽഗാമുമൊക്കെയായിരിക്കും. എന്നാൽ അധികം വൈകാതെ ഭൂമിയിലെ ആ സ്വർഗമൊന്ന് കാണാൻ പോയാലോ?
കർണാടക ടൂറിസം വികസന കോർപറേഷൻ സഞ്ചാരികൾക്കായി കാശ്മീരിലേക്ക് പ്രത്യേക പാക്കേജ് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ആറ് ദിവസത്തെ പാക്കേജ് ഫെബ്രുവരി ആദ്യവാരമാണ് ആരംഭിക്കുക. സ്ഥലങ്ങളെ കുറിച്ച് വിശദമായി അറിയാം.

ഗുൽമാർഗ്- പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഇടമാണ് പടിഞ്ഞാറൻ ഹിമാലയത്തിലെ പിർ പഞ്ചൽ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഗുൽമാർഗ്. സമുദ്രനിരപ്പിൽ നിന്ന് 2,730 മീറ്റർ മുകളിൽ ഗുൽമാർഗ് സ്ഥിതി ചെയ്യുന്നത്. മഞ്ഞ് വീഴ്ച ആസ്വദിക്കാൻ പറ്റിയ ഇടം ഏതെന്ന് ചോദിച്ചാലും ഇത്തരം ഗുൽമാർഗ് തന്നെ. ലോകത്തിലെ ഏറ്റവും വലിയ കേബിൾ കാർ റൈഡ് ഗൊണ്ടോളയും ഗുൽമാർഗിലാണ്.
ദാൽ തടാകം-ജമ്മുകാശ്മീരിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലമാണ് കാശ്മീരിലെ ദാൽ തടാകാം. 26 ചതുരശ്ര കിമി വ്യാപ്തിയിലുള്ള ഈ തടാകം ജമ്മുവിലെ രണ്ടാമത്തെ വലിയ തടാകം കൂടിയാണ്. ഫ്ലോട്ടിങ് മാർക്കറ്റുകളാണ് ഇവിടുത്തെ വലിയ പ്രത്യേകത. ആളുകൾ വള്ളങ്ങളിൽ എത്തി കച്ചവടം നടത്തും. തടാകം മുഴുവൻ കറങ്ങി വരാൻ 6 മണിക്കൂർ എടുക്കും. ഷിക്കാര യാത്ര, ഹൗസ് ബോട്ട്, ജലവിനോദങ്ങൾ എന്നിവ ഇവിടെ സഞ്ചാരികൾക്ക് ആസ്വദിക്കാം.
പഹൽഗാം-ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ചെറുപട്ടണമാണ് പഹൽഗാം. ഏത് കാലത്ത് പോയാലും ആസ്വദിക്കാൻ പറ്റുന്നൊരു സ്ഥലം കൂടിയാണിത്. അരു താഴ്‌വര, ബേതാബ് താഴ്‌വര, ബൈസാരൻ, ഷെയ്ഖ്‌പോറ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
സോൻമാർഗ്-സ്വർണത്തിന്റെ താഴ്വര എന്നാണ് സോൻമാർഗ് അറിയപ്പെടുന്നത്. മഞ്ഞ് വീണ് കിടക്കുന്ന താഴ്വരയിലേക്ക് സൂര്യനുദിക്കുപ്പോൾ സ്വർണനിറത്തിൽ കാണപ്പെടുന്നതിനാലാണ് ഈ പേരിൽ അറിയപ്പെടുന്നത്. സിന്ധ് നദിയുടെ തീരത്തുള്ള സോൻമാർഗ് മുദ്രനിരപ്പിൽ നിന്ന് 2,730 മീറ്റർ ഉയരത്തിലാണ്. താജിവാസ് ഗ്ലേസിയർ, അമർനാഥ് ഗുഹ, നാരനാഗ്, ഗദ്സർ തടാകം എന്നിവയാണ് സോൻമാർഗിലെ കാഴ്ചകൾ.
വിമാന ടിക്കറ്റ്, മറ്റ് യാത്ര ചാർജുകൾ, താമസം എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. 31,000 രൂപയാണ് പാക്കേജ് തുക.












Click it and Unblock the Notifications