കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

81 തസ്തികകളിലേക്ക് പിഎസ്സി വിഞ്ജാപനം, 43 തസ്തികയില്‍ ജനറല്‍ റിക്രൂട്‌മെന്റ്

Google Oneindia Malayalam News

തിരുവനന്തപുരം: 81 തസ്തികകളിലേക്ക് പിഎസ്സി വിഞ്ജാപനം. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസില്‍ 100 ഫയര്‍വുമണ്‍, മത്സ്യഫെഡില്‍ മാനേജര്‍ (പഴ്‌സനേല്‍), അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, അക്കൗണ്ടന്റ്, പ്രോജക്ട് ഓഫിസര്‍, അസിസ്റ്റന്റ് ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ് 2, ലാബ് അസിസ്റ്റന്റ്, സ്റ്റോര്‍ കീപ്പര്‍, ഓപ്പറേറ്റര്‍ ഗ്രേഡ് 3, സിഎ ഗ്രേഡ് 2, റഫ്രിജറേഷന്‍ മെക്കാനിക്, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ 12 ഓവര്‍സിയര്‍/ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 2 (സിവില്‍), നീതിന്യായ വകുപ്പില്‍ ഡഫേദാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2, വാട്ടര്‍ അതോറിറ്റിയില്‍ 88 ഓപ്പറേറ്റര്‍,

psc

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എന്‍ജിനീയറിങ് കോളജുകള്‍) ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 (വിവിധ വിഷയങ്ങള്‍), വനിതാ ശിശുവികസന വകുപ്പില്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസര്‍, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, ചലചിത്ര വികസന കോര്‍പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, കായിക യുവജനകാര്യ വകുപ്പില്‍ സ്‌പോര്‍ട്‌സ് ഡമോണ്‍സ്‌ട്രേറ്റര്‍, വിദ്യാഭ്യാസ വകുപ്പില്‍ 139 എല്‍പിഎസ്ടി (തസ്തികമാറ്റം വഴി), ആരോഗ്യ വകുപ്പില്‍ 41 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (സ്‌പെ.റി. എസ്സി /എസ്ടി), 230 പൊലീസ് കോണ്‍സ്റ്റബിള്‍ (സ്‌പെ.റി. എസ്ടി) തുടങ്ങി 81 തസ്തികയില്‍ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

43 തസ്തികയില്‍ ജനറല്‍ റിക്രൂട്‌മെന്റ്
മത്സ്യഫെഡിലെ വിവിധ തസ്തികകള്‍ ഉള്‍പ്പെടെ 13 തസ്തികയില്‍ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. പൊലീസ് കോണ്‍സ്റ്റബിള്‍, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 ഉള്‍പ്പെടെ 17 തസ്തികയില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്‌മെന്റ്. എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍, വനം വകുപ്പില്‍ ട്രൈബല്‍ വാച്ചര്‍ എന്നീ തസ്തികകളില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം. പാര്‍ട് ടൈം എച്ച്എസ്ടി സംസ്‌കൃതം, ഡെന്റല്‍ ഹൈജീനിസ്റ്റ് ഉള്‍പ്പെടെ 6 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം.

തിലകന്റെ മകന്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥി; അച്ഛന്‍ ഇടതായിരുന്നെങ്കില്‍ മകന്‍ ബിജെപിതിലകന്റെ മകന്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥി; അച്ഛന്‍ ഇടതായിരുന്നെങ്കില്‍ മകന്‍ ബിജെപി

'ആദ്യം വോട്ട് ചെയ്ത കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റു, അതിന് ശേഷം വോട്ട് ഒരൊറ്റ പാര്‍ട്ടിയ്ക്ക് മാത്രം''ആദ്യം വോട്ട് ചെയ്ത കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റു, അതിന് ശേഷം വോട്ട് ഒരൊറ്റ പാര്‍ട്ടിയ്ക്ക് മാത്രം'

തദ്ദേശ തിരഞ്ഞെടുപ്പ്; സിപിഎമ്മുമായി ഇടഞ്ഞ് സിപിഐ, 33 ഇടത്ത് തനിച്ച് മത്സരിക്കുംതദ്ദേശ തിരഞ്ഞെടുപ്പ്; സിപിഎമ്മുമായി ഇടഞ്ഞ് സിപിഐ, 33 ഇടത്ത് തനിച്ച് മത്സരിക്കും

English summary
Keala Government Job; PSC notification for 81 posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X