KEAM 2023: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക, അറിയേണ്ട കാര്യങ്ങള്‍

കേരള എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, മെഡിക്കല്‍ പ്രവേശന പരീക്ഷ 2023-ല്‍ പങ്കെടുക്കുന്നതിന് യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കമ്മീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക്. 2023 ഏപ്രില്‍ 10-ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, എം ബി ബി എസ്, ബി ഡി എസ്, ഹോമിയോ, ആയുര്‍വേദം, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, കോ-ഓപ്പറേഷന്‍ & ബാങ്കിംഗ്, ബി.ടെക് ബയോടെക്നോളജി , ഫാര്‍മസി കോഴ്‌സുകള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിന്റെ ഉത്തരവാദിത്തം സി ഇ ഇ കേരളയ്ക്കാണ്. ഏപ്രില്‍ പത്ത് വരെയാണ് അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി. അപേക്ഷാര്‍ഥി 2023 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം.
എഞ്ചിനീയറിംഗ് പ്രവേശനത്തിന്, ഉദ്യോഗാര്‍ത്ഥികള്‍ KEAM പ്രവേശന പരീക്ഷ എഴുതണം. KEAM ല്‍ നേടിയ സ്‌കോറിന് 50:50 തുല്യ വെയിറ്റേജ് നല്‍കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും, കൂടാതെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു അല്ലെങ്കില്‍ ക്ലാസ് 12 ബോര്‍ഡ് എക്‌സാം) അവസാന വര്‍ഷത്തില്‍ നേടിയ മാര്‍ക്കും പരിഗണിക്കും.
പ്രവേശന പരീക്ഷകള്‍ ഒ എം ആര്‍ (ഒപ്റ്റിക്കല്‍ മാര്‍ക്ക് റെകഗ്നിഷന്‍) ഷീറ്റ് ഉപയോഗിച്ചായിരിക്കും നടത്തുക. എല്ലാ പേപ്പറുകളിലെയും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയില്‍ ആയിരിക്കും. ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് ഒ എം ആര്‍. ഷീറ്റില്‍ രേഖപ്പെടുത്തണം. ഓരോ ശരിയുത്തരത്തിനും നാലുമാര്‍ക്ക്. ഓരോ തെറ്റ് ഉത്തരത്തിനും ഒരു മാര്‍ക്ക് വീതം കുറയ്ക്കും.
വിദ്യാഭ്യാസ യോഗ്യത
മെഡിക്കല്‍ വിഭാഗങ്ങളിലെ കോഴ്‌സുകള്‍ക്ക് പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കു നേടി ഹയര്‍ സെക്കന്‍ഡറി / പ്ലസ് ടു / തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. എം ബി ബി എസ്, ബി ഡി എസ്, പ്രവേശനത്തിന് ബയോളജിക്കുപകരം ബയോടെക്‌നോളജി വിഷയം മതിയാകും.
എന്‍ജിനിയറിയറിംഗ് പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ നിര്‍ബന്ധമാണ്, ഈ വിഷയങ്ങളും കെമിസ്ട്രിയും ചേര്‍ന്ന് ആകെ 45 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/തത്തുല്യ കോഴ്സ് ജയിച്ചിരിക്കണം. പ്ലസ് ടു തലത്തില്‍ കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സും ഇവ രണ്ടും പഠിച്ചിട്ടില്ലെങ്കില്‍ ബയോടെക്‌നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കില്‍ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.
പ്രായപരിധി
അപേക്ഷകാര്‍ത്ഥി 2023 ഡിസംബര്‍ 31- ന് 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. എന്‍ജിനിയറിംഗ്്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, ബി എ എം എസ്.; ബി എച്ച് എം എസ്., ബി എസ് എം എസ്., ബി യു എം എസ്, കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയല്ല. എം ബി ബി എസ് / ബി ഡി എസ്. കോഴ്‌സ് പ്രവേശനത്തിന് പ്രായപരിധി, നീറ്റ് യു.ജി. 2023 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും.












Click it and Unblock the Notifications