Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴാം ക്ലാസ് ജയിച്ചവരാണോ: എങ്കില്‍ കേരള ബാങ്കില്‍ ജോലിക്ക് കയറാം; നിരവധി ഒഴിവുകള്‍

തിരുവനന്തപുരം: കേരള ബാങ്ക് ശാഖകളിലെ സെക്യുരിറ്റി/നൈറ്റ് വാച്ച്മാന്‍ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകൾ ഒഴികെ ബാക്കിയുള്ള ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വരെ മതി. ഒക്ടോബർ 15, 2025 വൈകിട്ട് 5 മണിക്ക് വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റ് www.keralabank.co.in-ൽ വിശദാംശങ്ങൾ ലഭ്യമാണ്.

യോഗ്യതകള്‍

അപേക്ഷകരുടെ പ്രായം 18 മുതൽ 50 വയസ്സ് വരെ ആകണം. രാത്രി 8 മുതൽ പുലർച്ചെ 6 വരെ ജോലി ചെയ്യാൻ തയ്യാറായിരിക്കണം. പൂർണ ശാരീരിക യോഗ്യതയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാവൂ. നിയമനത്തിന് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്റർവ്യൂ, പോലീസ് വെരിഫിക്കേഷൻ, ക്ലിയറൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. നിയമനം ലഭിക്കുന്നവർ, നിയമന ജില്ലയിലെ ബാങ്കിന്റെ ഏത് ശാഖയിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. സ്വന്തം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും.

kerlala-bank

സെക്യൂരിറ്റി/വാച്ച്മാൻ ജോലിയിൽ മുൻപരിചയമുള്ളവർക്കും പ്രത്യേക മുൻഗണനയുണ്ട്. ആയുധം കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയവർക്കോ സൈനിക/മിലിട്ടറി സേവനത്തിൽ നിന്ന് വിരമിച്ചവർക്കോ നേരിട്ടോ എക്സ് സർവീസ്‌മാൻ ലീഗ് വഴിയോ അപേക്ഷിക്കാം. നിയമന സമയത്ത് ബാങ്ക് നിഷ്കർഷിക്കുന്ന എഗ്രിമെന്റ് വ്യവസ്ഥകൾ അംഗീകരിക്കണം.

അപേക്ഷാ രീതി

ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ തയ്യാറാക്കിയ അപേക്ഷ ഫോം ബാങ്കിന്റെ റീജണൽ ഓഫീസുകളിലോ ജില്ലാ കേന്ദ്രങ്ങൾ (സിപിസി)യിലോ സമർപ്പിക്കണം. അപേക്ഷാഫോം ബാങ്കിന്റെ വെബ്സൈറ്റിലും റീജണൽ ഓഫീസുകളിലും ജില്ലാ സിപിസികളിലും ലഭ്യമാണ്. പേര്, മേൽവിലാസം, വയസ്സ്, ജനനതീയതി, മതം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മെഡിക്കൽ ഫിറ്റ്നസ്, സൈനിക/അർധസൈനിക സേവനം (ബാധകമെങ്കിൽ) എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അനുബന്ധമായി ഹാജരാക്കണം. അപേക്ഷാ കവറിന്റെ മുകളിൽ "Temporary Appointment of Night Watchman/Security Guard in [ജില്ലയുടെ പേര്] District" എന്ന് സൂചിപ്പിക്കണം.

കേരള ബാങ്ക്, സംസ്ഥാനത്തിന്റെ പ്രധാന സഹകാരിബാങ്കായി, ശാഖകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയമനം നടത്തുന്നത്. താൽപര്യമുള്ളവർ അവസാന തീയതിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

കരാർ നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ (ടിപിഎൽസി) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 22. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ www.gecbh.ac.in / www.tplc.gecbh.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9995527866, 7736136161.

പ്രോജക്ട് കോർഡിനേറ്റർ തസ്തികയിൽ നിയമനം

നാഷണൽ ആയുഷ് മിഷൻ കേരള, വയനാട്/കണ്ണൂർ ജില്ലകളിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ (സ്വസ്ഥവൃത്തം) തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പുതുക്കിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in , ഫോൺ: 0471 2474550.

ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ ഓർഡിനേറ്റർ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷൻ കേരളയിൽ ജില്ലാ പ്രോഗ്രാം മാനേജർ (മലപ്പുറം), പ്രോജക്ട് കോ ഓർഡിനേറ്റർ ആയുർവേദം തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. വിശദവിവരങ്ങൾക്ക്: www.namkerala.gov.in , ഫോൺ: 0471 2474550.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+