Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ 14 ഒഴിവുകൾ: ഈ യോഗ്യതയുണ്ടോ? അപേക്ഷിക്കാം

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നിരവധി ഒഴിവുകൾ. സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ, ക്യുഎ അനലിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലായി 14 ഓളം ഒഴിവുകൾ ഉണ്ട്. കരാർ നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 22 ആണ്. യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം.

സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ

ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഉയർന്ന പ്രായപരിധി 35 വയസാണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംസിഎ/ ബി-ടെക് /ബിഇ / എം-ടെക് / എം.എസ്.സി എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കൂടാതെ ജാവ,സ്പ്രിങ് ഫ്രെയിംവർക്കുകൾ ഉപയോഗിച്ചുള്ള വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റിൽ 2 വർഷത്തിലധികം പ്രവൃത്തിപരിചയം വേണം.ജെക്വയറി, ജാവാ സ്ക്രിപ്റ്റ് / ടൈപ്പ് സ്ക്രിപ്റ്റ് തുടങ്ങിയ സ്ക്രിപ്റ്റിംഗ് ഭാഷകളിലും എച്ച്ടിഎംഎൽ5,സിസിസി3, ബൂട്ട് സ്ട്രാപ് എന്നിവ ഉപയോഗിച്ച് വെബ് പേജുകൾ നിർമ്മിക്കാനുള്ള അറിവ്,ആംഗുലർ,റിയാക്ട്, സ്പ്രിങ്, ഹിബർനെറ്റ് തുടങ്ങിയ ഫ്രെയിംവർക്കുകളിലുള്ള അറിവും ആവശ്യമാണ്.

40,000-50,000 രൂപയാണ് ശമ്പളം.

jobmm

സോഫ്റ്റ്‌വെയർ എഞ്ചിനീയർ

ആകെ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 - 50,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംസിഎ / ബി-ടെക് / ബിഇ / എം-ടെക് / എം.എസ്.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ജൂനിയർ ക്യുഎ അനലിസ്റ്റ്

2 ഒഴിവുകൾ ഉണ്ട്. പ്രതിമാസം 25,000 - 35,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
ഉയർന്ന പ്രായപരിധി 30 വയസ്സ് ആണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം-ടെക് / എം എസ് സി (ഐടി/ സിഎസ് / ഡാറ്റ അനലറ്റിക്സ് യോഗ്യതയാണ് അപേക്ഷിക്കാനാവശ്യം. ക്വാളിറ്റി ടെസ്റ്റിംഗ് അല്ലെങ്കിൽ ഡാറ്റാ അനലിസ്റ്റ്/ഡാറ്റാ എഞ്ചിനീയറിംഗ് മേഖലയിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം വേണം.

സോഫ്റ്റ്‌വെയർ എഞ്ചിനീയർ - ഇന്റേൺ

ഈ തസ്തികയിൽ 4 ഒഴിവുകൾ ഉണ്ട്. 15,000 - 25,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഉയർന്ന പ്രായപരിധി 25 വയസാണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംസിഎ / ബിടെക് / ബിഇ / എം-ടെക് (ഐടി / സിഎസ്) ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

സീനിയർ ഡാറ്റാ സയന്റിസ്റ്റ്

ഒരു ഒഴിവുണ്ട്. 50,000 - 75,000 രൂപയാണ് ശമ്പളം. 35 വയസാണ് ഉയർന്ന പ്രായപരിധി. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംടെക് / എംഎസ്സി (ഐടി / സിഎസ് / ഡാറ്റാ അനലറ്റിക്സ്) യോഗ്യതയാണ് അപേക്ഷിക്കാൻ ആവശ്യം.

ജൂനിയർ ഡാറ്റാ എഞ്ചിനീയർ

രണ്ട് ഒഴിവുകളുണ്ട്. പ്രായപരിധി 30 വയസാണ്. 30,000 - 40,000 വരെ ശമ്പളം ലഭിക്കും. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംടെക് / എംഎസ്സി (ഐടി / സിഎസ് / ഡാറ്റാ അനലറ്റിക്സ്) യോഗ്യതയാണ് അപേക്ഷിക്കാൻ ആവശ്യം.

സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ

2 ഒഴിവുകളുണ്ട്. 40,000 - 60,000 രൂപ ശമ്പളമായി ലഭിക്കും. 35 വയസാണ് പ്രായപരിധി. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംസിഎ / ബി-ടെക് / ബിഇ / എം-ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://duk.ac.in/data/2026/07/Notification-KUDSIT-303-AD_AIII-2026-1.pdf

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+