Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി അന്വേഷിച്ച് മടുത്തോ? എങ്കില്‍ ഇനി വൈകിക്കേണ്ട, ഇതാ നിരവധി അവസരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകള്‍ക്ക് കീഴില്‍ താല്‍ക്കാലിക ജോലിക്ക് അപേക്ഷ ക്ഷണിച്ചു. ഏതൊക്കെ വിഭാഗങ്ങളിലാണ് അവസരങ്ങളെന്ന് വിശദമായി ഇവിടെ അറിയാം.

ലൈഫ് ഗാർഡ്

ഈ വർഷത്തെ ട്രോളിംഗ് നിരോധന കാലയളവിൽ ദിവസ വേതനാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ മുതലപ്പൊഴി കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റസ്ക്യൂ ബോട്ടുകളിലേക്ക് ലൈഫ് ഗാർഡ്/കടൽ രക്ഷാ ഗാർഡുമാരെ നിയമിക്കുന്നു. അപേക്ഷകർ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്ട്സ് പരിശീലനം പൂർത്തിയാക്കിയവരും 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം.

job-new

കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന. സീ റസ്ക്യൂ സ്ക്വാഡ്/ ലൈഫ്‌ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയരക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ - എന്നിവർക്കും മുൻഗണന. താല്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, വിഴിഞ്ഞം കാര്യാലയത്തിൽ മെയ് 24 വെള്ളിയാഴ്ച 3 മണിക്കകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അന്നേ ദിവസം 3 മണി മുതൽ നേരിട്ടുള്ള അഭിമുഖം വിഴിഞ്ഞം ഫിഷറീസ്സ്റ്റേഷനിൽ വച്ച് നടത്തുന്നതാണ്.

സീ റസ്‌ക്യൂ ഗാര്‍ഡ്

ട്രോളിംഗ് നിരോധന കാലയളവില്‍ (2024 ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസങ്ങള്‍) എറണാകുളം ജില്ലയിലെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ സീ റസ്‌ക്യൂ ഗാര്‍ഡ്മാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളി ആയിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയായവര്‍ ആയിരിക്കണം. 20 - 45 വയസിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം. സീ റസ്‌ക്യൂ ഗാര്‍ഡായി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്കും അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും 2018-ലെ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

താല്പര്യമുള്ളവര്‍ക്ക് പ്രായം, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മേയ് 28-ന് രാവിലെ 10.30 ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2502768.

നഴ്സ് ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2023-24 അദ്ധ്യയനവര്‍ഷം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ കരാര്‍/ ദിനവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് യോഗ്യരായ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു.

ജൂണ്‍ ഒന്ന് രാവിലെ 10.00 മണിക്ക് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ യോഗ്യത/പ്രവൃത്തിപരിചയം / ജാതി സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹാജരാകേണ്ടതാണ്. അര്‍ഹരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ പട്ടികജാതി/ മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്. യോഗ്യത സംബന്ധിച്ചും മറ്റു വിവരങ്ങള്‍ക്കുമായി 0471 2597900 / 9495833938 എന്നീ നമ്പരുകളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.

പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ ഒന്നിനു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി./ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മേയ് 31ന് ഉച്ചയ്ക്ക് ഒരു മണിക്കു മുൻപായി https:/bit.ly/01JUN2024 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : www.facebook.com/MCCTVM, 0471-2304577.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+