Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സർക്കാറിന് കീഴില്‍ പരീക്ഷയില്ലാതെ ജോലി നേടാം: ശമ്പളം 50000 വരെ, ഉടന്‍ അപേക്ഷിക്കൂ..

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന കെ എസ് ഐ ഡി സിയുടെ സബ്‌സിഡറി കമ്പനിയായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്‌സ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ വിളിക്കുന്നു. അസിസ്റ്റന്റ് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് നിയമനം. രണ്ട് തസ്തികതകളിലും ഓരോ ഒഴിവുകളാണുള്ളത്.

ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗത്തിലാണ് അസിസ്റ്റന്റ് മാനേജരുടെ ഒഴിവുള്ളത്. ഉദ്യോഗാർത്ഥികള്‍ക്ക് എം ബി എയും 5 വര്‍ഷത്തെ പ്രവൃത്തി പരചയവും ഉണ്ടായിരിക്കണം. ലൈഫ് സയന്‍സ്, മെഡിസിന്‍, അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിങ് മേഖലകളില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 35 വയസാണ് കൂടിയ പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50000 രൂപ ശമ്പളമായി ലഭിക്കും.

jobsn

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് മാര്‍ക്കറ്റിങ്ങില്‍ എം ബി എ ആവശ്യമാണ്. (ബി എസ് സി സയന്‍സ് ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനലഭിക്കും) 30 വയസാണ് കൂടിയ പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30000 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റിന്റെ വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ 25ന് മുന്‍പായി അപേക്ഷിക്കാം. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകർ സ്വീകരിക്കില്ല. വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി ഷോർട്ട് ലിസ്റ്റ് തയ്യാറാക്കും. തുടർന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളില്‍ നിന്നും അഭിമുഖം നടത്തിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സെയില്‍സ് അസിസ്റ്റന്റ് നിയമനം

പറവണ്ണ മത്സ്യഫെഡ് ഫ്യുവല്‍സ് എന്ന സ്ഥാപനത്തിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ സെയില്‍സ് അസിസ്റ്റന്റിനെ നിയമിക്കുതിന്റെ പാനല്‍ തയ്യാറാക്കുതിനായി 10 ാം ക്‌ളാസ്സ് പാസ്സായ ഉദ്ദേ്യാഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പെട്രോള്‍/ഡീസല്‍ ബങ്കുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗനണ. വെളളക്കേടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഡിസംബര്‍ 21 നകം ജില്ലാ മാനേജര്‍, മത്സ്യഫെഡ് , കെ.ജി. പടി, തിരൂര്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.

ഗസ്റ്റ് ട്രേഡ്‌സ്മാന്‍

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള ട്രേഡ്‌സ്മാന്‍ (കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 18ന് രാവിലെ 10ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446068906.

തൊഴിൽമേള

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28ന് നിയുക്തി 2024 മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽമേള കഴക്കൂട്ടം വിമെൻസ് ഐ.ടി.ഐയിലാണ് സംഘടിപ്പിക്കുന്നത്. ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള ഇരുപതിൽപരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് ട്രാവൽ ആൻഡ് ടൂറിസം, യോഗ്യത ഉള്ളവർക്കായി 500ൽപരം ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471-2992609.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+