61,100 രൂപ ശമ്പളം , വെറ്റിനറി സർജൻ മുതൽ ഡ്രൈവർ തസ്തിക വരെ ഒഴിവുകൾ..അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ? പിഎസ്സി പരീക്ഷയില്ലാതെ ഒരു സർക്കാർ ജോലി സ്വന്തമാക്കിയാലോ? കേരള സംസ്ഥാന മൃഗസംരക്ഷണവകുപ്പിലാണ് ജോലി നേടാൻ അവസരം ഒരുങ്ങുന്നത്. നിരവധി താത്കാലിക ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വകുപ്പിന് കീഴിലുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ, മൊബൈൽ സർജറി യൂണിറ്റുകൾ, കോൾ സെന്റർ എന്നിവിടങ്ങളിലായാണ് നിയമനം.
വെറ്ററിനറി സർജൻ, ഡ്രൈവർ-കം-അറ്റൻഡന്റ് തസ്തികകളിലായി ആകെ 352 ഒഴിവുകളാണ് ഉള്ളത്.. ഒഴിവുകളെ കുറിച്ചും അപേക്ഷിക്കേണ്ടതിനെ കുറിച്ചും വിശദമായി അറിയാം.

മൊബൈൽ വെറ്ററിനറി യൂണിറ്റ്
വാതിൽപ്പടിയിലെയും വീട്ടുപടിക്കലെയും മൃഗസംരക്ഷണ സേവനം. .
വെറ്ററിനറി സർജൻ - ബി വി എസ് സി ഏന്റ് എ എച്ച്, കെ എസ് വി സി രജിസ്‌ട്രേഷൻ, എൽ എം വി ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. മലയാളം അറിഞ്ഞിരിക്കണം. 60 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം: 44,020 രൂപയാണ് ശമ്പളം
ഡ്രൈവർ-കം-അറ്റൻഡന്റ് -എൽ എം വി ലൈസൻസ് ഉണ്ടായിരിക്കണം. 45 വയസാണ് ഉയർന്ന പ്രായപരിധി. 20,065 രൂപയാണ് ശമ്പളം.
മൊബൈൽ സർജറി യൂണിറ്റ്
വെറ്ററിനറി സർജൻ - എം വി എസ്‌സി (സർജറി), കെ എസ് വി സി രജിസ്‌ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ എം വി ലൈസൻസ് ആവശ്യം. ശമ്പളം 61,100 രൂപ. 60 വയസാണ് ഉയർന്ന പ്രായപരിധി.
വെറ്ററിനറി സർജൻ -ബി വി എസ്‌സി &എ എച്ച്, സർജറിയിൽ ട്രെയിനിങ് സർട്ടിഫിക്കറ്റ് (വേൾഡ് വെറ്ററിനറി സർവീസസ്), കെ എസ് വി സി രജിസ്‌ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ എം വി ലൈസൻസ് ഉണ്ടായിരിക്കണം. 56,100 രൂപയാണ് ശമ്പളം. പ്രായം: 60 വയസ്സ് കവിയരുത്.
ഡ്രൈവർ-കം-അറ്റൻഡന്റ് -എൽ എം വി ലൈസന്‌സ് ഉണ്ടായിരിക്കണം. 45 വയസാണ് ഉയർന്ന പ്രായപരിധി.20,065 രൂപയാണ് ശമ്പളം
കോൾ സെന്റർ-തരുവനന്തപുരത്തായിരിക്കും നിയമനം.
വെറ്ററിനറി സർജൻ -ബി വി എസ് സി ആന്റ് എ എച്ച് , കെ സി വി സി രജിസ്ട്രേഷൻ ലയാളം അറിഞ്ഞിരിക്കണം. എൽ എം വി ലൈസൻസും ആവശ്യം. 60 വയസ് കവിയരുത്. 44,020 ആണ് ശമ്പളം.
വെറ്ററിനറി സർജൻ - ടെലി വെറ്റിനറി മെഡിസിൻ വിഭാഗം- ബി വി എസ് സി ഏന്റ് എ എച്ച്, കെ എസ് വി സി രജിസ്‌ട്രേഷൻ, എൽ എം വി ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. മലയാളം അറിഞ്ഞിരിക്കണം. 60 വയസാണ് ഉയർന്ന പ്രായപരിധി. 44,020 രൂപയാണ് ശമ്പളം
സി എം ഡിയുടെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടത്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 9 ആണ്.
കൂടുതൽ വിവരങ്ങൾക്ക് www.ahd.kerala.gov.in, www.cmd.kerala.gov.in.












Click it and Unblock the Notifications