25,000 രൂപ ശമ്പളം, താത്കാലികമെങ്കിലും ഇതാ സർക്കാർ ജോലി; നിരവധി ഒഴിവുകൾ വേറേയും
തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ പത്തനംതിട്ട കോന്നി കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്(സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം. പ്രതിമാസവേതനം 25,000 രൂപ.
ഫുഡ് ടെക്നോളജി/ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ ജനുവരി 23 വരെ നല്‍കാമെന്ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങളും അപേക്ഷാഫോറവും www.supplycokerala.com, www.cfrdkerala.in ല്‍ ലഭിക്കും. ഫോണ്‍: 0468 2961144.

താല്‍ക്കാലിക നിയമനം
ആലപ്പുഴ : കേരള മീഡിയ അക്കാദമി റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15 അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍: 0484-2422275, 0484-24220
കോ-ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10നകം നൽകണം. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org യിൽ ലഭ്യമാണ്. ഫോൺ: 8281098863.
ഇലക്ട്രിഷ്യൻ കം പ്ലംബർ
തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 20 ന് വൈകിട്ട് 5 നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471-2326644.
ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍ അഭിമുഖം
ചാലക്കുടി ഗവ. ഐ ടി ഐ യില്‍ ടര്‍ണര്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്റര്‍മാരുടെ ഒഴിവുകളുണ്ട്. പി എസ് സി റൊട്ടേഷന്‍ അനുസരിച്ച് ടര്‍ണര്‍ ട്രേഡില്‍ ജനറല്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് ട്രേഡില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുമാണ് നിയമനം നടത്തുക.
ടര്‍ണര്‍ ട്രേഡ് യോഗ്യത- മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പത്താം ക്ലാസും എന്‍ ടി സി/ എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് ട്രേഡ് യോഗ്യത- ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ ഡിപ്ലോമ, പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി/ എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി മൂന്നിന് രാവിലെ 10.30 ന് ഐ ടി ഐ യില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0480 2701491.












Click it and Unblock the Notifications