അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് ഒഴിവുകൾ; സർക്കാർ സ്ഥാനപനങ്ങളിൽ മറ്റ് നിരവധി ഒഴിവുകളും, അപേക്ഷിക്കാം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഇൻസട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഐ.ടി.ഐ ആണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22ന് രാവിലെ 10ന് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
അങ്കണവാടി വർക്കർ/ഹെൽപ്പർ
വാമനപുരം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തുന്നു. നവംബർ 21 മുതൽ 30 വരെ പാലോട് ഐ.സി.ഡി.എസ് ഓഫീസിലാണ് അഭിമുഖം നടക്കുന്നത്.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍
തൃശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ ഓഫീസര്‍- യോഗ്യത- എം ബി ബി എസ്, സ്ഥിരം ടി സി എം സി രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. 2023 ഒക്ടോബര്‍ 31ന് 62 വയസ്.
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍- യോഗ്യത- ബി എസ് സി നഴ്‌സിങ് /ജി എന്‍ എം. കേരള നഴ്‌സ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടാകണം. 2023 ഒക്ടോബര്‍ 31ന് പ്രായപരിധി 40 വയസ്. ജനനതീയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും ബയോഡേറ്റയും സഹിതം നവംബര്‍ 24ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം തൃശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2325824.
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഇ.സി.ജി, എക്‌സ്-റേ എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യരായവര്‍ നവംബര്‍ 20ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത രേഖകളുടെ അസലും പകര്‍പ്പും കൊണ്ടുവരണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0478-2812693.












Click it and Unblock the Notifications