ബെവ്കോയിൽ ഡെപ്യൂട്ടേഷന്‍ നിയമനം: ശമ്പളം 57900 വരെ, മെഗാ തൊഴിൽ മേളയിലും പങ്കെടുക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന ബിവറേജ്സ് കോർപ്പറേഷന്റെ എഫ്.എൽ.01 ചില്ലറ വിൽപനശാലകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലേക്ക് ഓഫീസ് അറ്റൻഡന്റ് / ഷോപ്പ് അറ്റൻഡന്റ, ക്ലറിക്കൽ തസ്തികയിലെ ഒഴിവിലേക്ക് 25100-57900 (pay scale in Bevco) ശമ്പള സ്കെയിലിനു തുല്യമായതോ അതിൽ താഴെയുള്ളതോ ആയ ശമ്പളസ്കെയിലിൽ ജോലി ചെയ്തുവരുന്ന മറ്റ് പൊതുമേഖല / സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അന്യത്ര സേവനാടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരെ ഒഴിവുകൾ അനുസരിച്ച് കെ എസ് ബി സി യിടെ തത്തുല്യ തസ്തികയിൽ ക്രമീകരിക്കും. സൂപ്പർ ന്യൂമററി വിഭാഗത്തിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന. സൂപ്പർ ന്യൂമററി ജീവനക്കാരെ ലഭിക്കുന്നില്ല എങ്കിൽ അടച്ച് പൂട്ടപ്പെട്ടതോ, സിക്ക് യൂണിറ്റ് ആി പ്രഖ്യാപിക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. നിയമനം ഒരു വർഷത്തേക്കോ പി എസ് സി മുഖാന്തിരം പുതിയ ജീവനക്കാർ വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും.

കെ എസ് ബി സി യുടെ എഫ് എൽ.01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫ് ആയി പ്രവർത്തിക്കാൻ മുൻഗണന നൽകും. താല്പര്യമുള്ള ജീവനക്കാർ മേലധികാരികൾ മുഖേന നവംബർ 30നു മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ബി.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ksbc.co.in സന്ദർശിക്കുക.
മെഗാ തൊഴിൽ മേള
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 30ൽ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 21ന് ആറ്റിങ്ങൽ ഗവ. കോളജിലാണ് മേള. മേളയിൽ രണ്ടായിരത്തിലധികം തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി, ഹോസ്പിറ്റൽ, വിപണന മേഖല, ബി.പി.ഒ, ഓട്ടോമൊബൈൽസ്, ടെലികോം, ഇലക്ട്രോണിക്സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ കമ്പനികളാണ് തൊഴിൽ നൽകാനായി മേളയിൽ എത്തുന്നത്.
പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദവും 35 വയസിൽ താഴെ പ്രായമുള്ള ഏതൊരാൾക്കും മേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ കുറഞ്ഞത് ആറ് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും കൈയിൽ കരുതണം. https://forms.gle/dUGrEUMPRrnbFesy7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ മേളയിൽ പങ്കെടുക്കാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.
പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഒക്ടോബർ 28ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ ഐടി കമ്പനി ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്/ബി.സി.എ/എം.സി.എ/എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി bit.ly/3FabAmn എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 - 2304577.












Click it and Unblock the Notifications