Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലീനിംഗ് സ്റ്റാഫ്, ലൈഫ് ഗാര്‍ഡ് ട്രെയിനര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ്: ഇതാ നിരവധി ജോലി അവസരങ്ങള്‍

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 14 ന് രാവിലെ 10ന് ഇടുക്കി, തൊടുപുഴ വെങ്ങല്ലൂർ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ (ഫയർ സ്റ്റേഷന് സമീപം) വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

 Gallery Links

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org

ലൈഫ് ഗാര്‍ഡ് ട്രെയിനര്‍: താത്കാലിക നിയമനം

ആലപ്പുഴ: രാജാകേശവദാസ് നീന്തല്‍ക്കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി. പാസ്, നീന്തല്‍ക്കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 17 രാവിലെ 11 മണിക്ക് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 0477 2253090

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കാസ്പ് / എച്ച്ഡിഎസിന് കീഴിൽ കൊറോണ അടക്കമുള്ള വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി 30 ഒഴിവുകളിലേക്ക് 670 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ 58 വയസ്സിൽ താഴെ പ്രായമുള്ള വാർഡ് അസിസ്റ്റന്റ്മാരെ (ക്ലീനിങ് സ്റ്റാഫ് ) താത്കാലികമായി 89 ദിവസത്തേക്ക് മാത്രം നിയമിക്കുന്നതിന് കുടുംബശ്രീ സന്നദ്ധ സംഘടന/ മറ്റുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ ഫെബ്രുവരി 13 ന് രാവിലെ 11മണി മുതൽ ഉച്ചക്ക് 12 മണി വരെ, മാതൃ ശിശു സംരക്ഷണ കേന്ദ്രം, ഓഫീസിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ് സ്കൂൾ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് കാർഡ്, സന്നദ്ധ സംഘടനകളിൽ അംഗമാണെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധമായും കൊണ്ടു വരേണ്ടതാണ്.

അഭിമുഖം

പട്ടികജാതിവികസന വകുപ്പില്‍ താത്കാലിക അടിസ്ഥാനത്തില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവരില്‍ യോഗ്യരായവരുടെ അഭിമുഖം ബ്ലോക്കടിസ്ഥാനത്തില്‍ നടത്തും. ഫോണ്‍. 04742794996.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+