70,000 രൂപ ശമ്പളം കൈയ്യിൽ വാങ്ങാം; അതും സർക്കാർ ജോലി; നിരവധി ഒഴിവുകൾ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ - ഇൻഫെക്ഷ്യസ് ഡിസീസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം 70,000 രൂപ. ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ നടക്കുന്നത്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകണം.
ഓവര്‍സിയര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യു 12 ന്
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനത്തിന് ഫെബ്രുവരി 12 ന് രാവിലെ 10.30ന് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായം 2024 ഫെബ്രുവരി 13 ന് 35 കവിയരുത്. സര്‍ക്കാര്‍ അംഗീകൃത ബി.ടെക്/ഡിപ്ലോമ സിവില്‍ ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫോട്ടോയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lsg.kerala.gov.in, 04912543310.

അഭിമുഖം
പട്ടികജാതിവികസന വകുപ്പില്‍ താത്കാലിക അടിസ്ഥാനത്തില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവരില്‍ യോഗ്യരായവരുടെ അഭിമുഖം ബ്ലോക്കടിസ്ഥാനത്തില്‍ നടത്തും.
ഫെബ്രുവരി 12 രാവിലെ 10ന് ചടയമംഗലം, അഞ്ചല്‍ ഉച്ചയ്ക്ക് രണ്ടിന് പത്തനാപുരം, ചിറ്റുമല, ഫെബ്രുവരി 13 രാവിലെ 10ന് ശാസ്താംകോട്ട, കൊട്ടാരക്കര, ഉച്ചയ്ക്ക് രണ്ടിന് വെട്ടിക്കവല, ഇത്തിക്കര, ഫെബ്രുവരി 14 രാവിലെ 10ന് ഓച്ചിറ, മുഖത്തല, ഉച്ചയ്ക്ക് രണ്ടിന് ചവറ, കൊല്ലം കോര്‍പ്പറേഷന്‍. ഫോണ്‍. 04742794996.
സയന്റിഫിക് അപ്രന്റീസ് നിയമനം
കണ്ണൂർ: ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴിലെ ലബോറട്ടറിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രി/ മൈക്രോ ബയോളജി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്,തിരിച്ചറിയില്‍ രേഖകളുടെ പകര്‍പ്പുമായി ഫെബ്രുവരി 22 ന് രാവിലെ 11 ന് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.












Click it and Unblock the Notifications