Get Updates
Get notified of breaking news, exclusive insights, and must-see stories!

57,525 രൂപ ശമ്പളം വാങ്ങാം; അപേക്ഷിക്കാം ഇപ്പോൾ തന്നെ, സർക്കാർ സ്ഥാപനങ്ങളിൽ നിരവധി താത്കാലിക ഒഴിവ്

കണ്ണൂർ സർക്കാർ ആയുർവേദ കോളജിലെ പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് 13ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ സർക്കാർ ആയുർവേദ കോളജിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.

Kerala Government Job Opportunities

താൽക്കാലിക അധ്യാപക നിയമനം

നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പി.എസ്.സി നിയമനത്തിന് നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഹയർസെക്കൻഡറി വിഭാഗം മലയാളം (ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), കൊമേഴ്സ്

(രണ്ട്) , ഇക്കണോമിക്സ് (ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഒന്ന്), ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ് (ഒന്ന്), മലയാളം (രണ്ട്) , ഹിന്ദി (ഒന്ന്), നാച്ചുറൽ സയൻസ് (ഒന്ന്), യു.പി വിഭാഗം ഡ്രോയിങ് (ഒന്ന്), മാനേജർ കം റസിഡൻറ് ട്യൂട്ടർ മെയിൽ (ഒന്ന് ) , ഫീമെയിൽ (ഒന്ന്) എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തപാൽ വഴിയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. സീനിയർ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചന്തക്കുന്ന് (പി.ഓ), പിൻ 67 93 29 മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇൻറർവ്യൂവിന് വെയ്റ്റേജ് മാർക്ക് നൽകി മുൻഗണന നൽകും. ഹയർസെക്കൻഡറി വിഭാഗത്തിന് 1205 രൂപയും ഹൈസ്കൂൾ വിഭാഗത്തിന് 1100 രൂപയും യുപി വിഭാഗത്തിന് 955 രൂപയും വേതനം ലഭിക്കുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനം തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്ക് 04931 295194.

നഴ്‌സ് നിയമനം

മലപ്പുറം: പുളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ അഡീഷണൽ പരിരക്ഷാ യൂണിറ്റിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. അഭിമുഖം മാർച്ച് ഏഴിന് രാവിലെ ഒമ്പതിന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഗ്രാമപഞ്ചായത്തിലെ താമസക്കാർക്കും ബി.സി.സി.പി.എൻ കോഴ്സ് കഴിഞ്ഞവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2950900.

മോഡല്‍ റസിഡന്‍ഷ്യന്‍ സ്‌കുളുകളില്‍ അധ്യാപക നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍, ആശ്രമം വിദ്യാലങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. അപേക്ഷ ഫോറം കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസുകള്‍, കണിയാമ്പറ്റ, പൂക്കോട്, നല്ലൂര്‍നാട്, നൂല്‍പ്പുഴ, തിരുനെല്ലി എം.ആര്‍.എസ്സുകള്‍, ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി പ്രൊജക്ട് ഓഫീസര്‍ ഐ.റ്റി.ഡി.പി വയനാട്, സിവില്‍ സ്റ്റേഷന്‍ കല്‍പ്പറ്റ-673122 വിലാസത്തില്‍ ഏപ്രില്‍ 15 നകം നല്‍കണം. ഫോണ്‍: 04936 202232.

ക്ലര്‍ക്ക് നിയമനം

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എള്‍.സി അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാര്‍ച്ച് ആറിന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 04936 247420.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+