Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാറ്റ എന്‍ട്രി, സെക്യുരിറ്റി എന്നിവയ്ക്ക് പുറമെ ആകാശവാണിയിലുമുണ്ട് നിരവധി ഒഴിവുകള്‍: ഉടന്‍ അപേക്ഷിക്കൂ

ആകാശവാണി തിരുവനന്തപുരം പ്രാദേശിക വാര്‍ത്താ വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഡിറ്റോറിയല്‍ എക്സിക്യൂട്ടീവ് / ന്യൂസ് റീഡർ -കം- ട്രാന്‍സ്ലേറ്റർ (മലയാളം) എന്നീ വിഭാഗങ്ങളിലേക്ക് പ്രസാര്‍ ഭാരതി അപേക്ഷകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് newsonair.gov.in/vacancies എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ application.prasarbharati.org എന്ന വെബ്സൈറ്റില്‍ 2024 ഫെബ്രുവരി 8 നകം നല്‍കേണ്ടതാണ്.

ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ്

മലപ്പുറം ജില്ലയിലെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലേക്ക് ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം വിത്ത് പി.ജി.ഡി.സി.എയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ടാലിയുമാണ് യോഗ്യത. 2024 ജനുവരി ഒന്നിന് 40 വയസില്‍ താഴെയുള്ളവര്‍ക്ക് https://forms.gle/a7w7gZS9XZyjrV8e7 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്സെറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0483- 2730313, 8589009177, 9656161603.

 jobnews

കുക്ക് ഒഴിവ്

എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നടത്തപ്പെടുന്ന കിച്ചണിലേക്ക് മെയിൻ കുക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 10.30 ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. മെയിൻ കുക്കിന് 12 വർഷത്തെയും അസിസ്റ്റന്റ് കുക്കിന് 10 വർഷത്തെയും പ്രവൃത്തി പരിചയം സമാനമേഖലയിൽ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

മെയില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

കരുനാഗപ്പള്ളി താലൂക്ക് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ മെയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.പത്താം ക്ലാസ് പാസായവരും കായികക്ഷമതയുള്ള വിമുക്ത ഭടന്‍മാരായിരിക്കണം. പ്രായപരിധി 45 വയസ് .സൂരക്ഷാ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാകരുത് .ഏതെങ്കിലും കോടതിയിലോ പോലീസ് സ്റ്റേഷനുകളിലോ കേസുകള്‍ നിലവിലില്ല എന്ന് സത്യവാങ്മൂലം നല്‍കണം.

വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനുവരി 31ന് രാവിലെ 10.30 ന് ഹാജരാകണം. ഫോണ്‍ 0474 2797220

പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘു വിജ്ഞാപനം പുറപ്പെടുവിച്ചു. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടേയും ഓൺലൈൻ ആയി കമ്മീഷന്റെ വെബ്സൈറ്റിലൂടെ (www.keralapsc.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്.

യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക് 29.12.2023 , 30.12.2023 തിയ്യതികളിലെ ഗസറ്റ് വിജ്ഞാപനങ്ങൾ, കമ്മീഷന്റെ വെബ്സൈറ്റ് (www.keralapsc.gov.in) എന്നിവ കാണുക. അപേക്ഷ ഓൺലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 31 അർധരാത്രി 12 മണി വരെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+