Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ കോളേജില്‍ ഡാറ്റാ എൻട്രി ഓപ്പറേററർ: ദിവസം 750 രൂപ ശമ്പളം, വേറേയുമുണ്ട് നിരവധി ഒഴിവുകള്‍

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ-ഹെൽത്ത് ഇംപ്ലിമെ൯്റേഷ൯ ടീമിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് കം ഡാറ്റാ എൻട്രി ഓപ്പറേററർ തസ്‌തികയിലേക്ക് 750 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.ടെക്/ബി.എസ്.സി ഇലക്ട്രോണിക്സ്/ബി.എസ്.സി കമ്പ്യൂട്ടർ സയ൯സ്/ഡിപ്ലോമ ഇ൯ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് .

പ്രായപരിധി 18-40. ഇ-ഹെൽത്ത് സോഫ്റ്റ് വയറിലുളള പരിചയം. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം 23/01/2024 എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്‌മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11.00 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇ൯്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.00 മുതൽ 10.30 വരെ മാത്രമായിരിക്കും. ഫോൺ 0484-2754000.

 jobb-

വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ ശിശുപരിചരണ കേന്ദ്രങ്ങളിൽ ആയമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബാലസേവികാ കോഴ്സ് പാസായവർക്കും കുട്ടികളുടെ പരിചരണത്തിനായുള്ള പരിശീലനം നേടിയവർക്കും മുൻപരിചയമുള്ളവർക്കും പങ്കെടുക്കാം. 25നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്കാണ് അവസരം. താൽപര്യമുള്ളവർ ജനുവരി 22ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടെത്തണം.

കമ്പ്യൂട്ടർ പ്രോഗ്രാമർ

കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ "Facilitation of Research, Monitoring and Evaluaion Activities"ൽ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ജനുവരി 24നു രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ലാബ് ടെക്നീഷന്‍ നിയമനം

കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 24 ന് വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തും.
യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 11 ന് മുന്‍പായി കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 01/01/2024 ന് 40 വയസ്. യോഗ്യത: ഗവ:അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബിഎസ്സി എംഎല്‍റ്റി/ ഡിഎംഎല്‍റ്റി കോഴ്സ് പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫോണ്‍ : 0469 2696139.

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

അടിമാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പി നല്‍കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആര്‍.സി.ഐ രജിസ്ട്രേഷന്‍, ബി.എ.എസ്.എല്‍.പി അല്ലെങ്കില്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 24ന് അഞ്ച് മണിക്ക് മുന്‍പായി വിശദമായ ബയോഡാറ്റാ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍ അടിമാലി, ഫസ്റ്റ് ഫ്ളോര്‍, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അടിമാലി. പിന്‍-685561 എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9961897865.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+