Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എൽസി യോഗ്യത മാത്രം മതി; സർക്കാർ ശമ്പളം വാങ്ങാം..ഇതാ മറ്റ് നിരവധി ഒഴിവുകളും

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡ് (ഫീമെയിൽ) തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി ആറിന് മുൻപ്‌ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

പ്രായപരിധി 18-40. ഭിന്നശേഷിക്കാർ അർഹരല്ല. ശമ്പളം 12000 രൂപ. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ, മറ്റു അംഗീകൃത സ്ഥാപനത്തിലോ സുരക്ഷാ ഉദ്യോഗസ്ഥനായി കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം അഭികാമ്യം.

jobsn-

അധ്യാപക നിയമനം

വാരാമ്പറ്റ ഗവ. ഹൈസ്‌ക്കൂള്‍ 2023-24 അധ്യയന വര്‍ഷത്തിലേക്ക് ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജനുവരി 30 രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാവണം. ഫോണ്‍ : 9446645756

പുളിഞ്ഞാല്‍ ഗവ.ഹൈസ്‌ക്കൂള്‍ എല്‍.പി വിഭാഗം അറബിക്ക് ഫുള്‍ ടൈം താല്‍കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജനുവരി 27 രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9946598351, 9605375922

ലൈബ്രറിയന്‍ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് കുന്നമ്പറ്റ സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയിലേക്ക് പാര്‍ട്ട് ടൈം ലൈബ്രറിയന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസകാരായ 18 മുതല്‍ 36 വയസ്സ്് വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ലൈബ്രറി സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖയും ബയോഡാറ്റയും സഹിതം ഫെബ്രുവരി 4 രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04936 282422

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

നാഷണല്‍ ആയൂഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗാ പി.ജി ഡിപ്ലോമ/അംഗീകൃത സര്‍വകലാശാലയില്‍നിന്ന് യോഗയില്‍ ഒരു വര്‍ഷത്തെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ ഗവ ഡിപ്പാര്‍ട്ട്മെന്റ്/ സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ മുഖേനയുള്ള യോഗ അധ്യാപക പരിശീലനത്തില്‍ ഡിപ്ലോമ, അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബി.എന്‍.വൈ.എസ്, ബി.എ.എം.എസ്, എം. എസ്.സി യോഗ, എം.ഫില്‍(യോഗ) എന്നിവയാണ് യോഗ്യതകള്‍. പ്രായപരിധി 2024 ജനുവരി 31 ന് 50 കവിയരുത്. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അടുത്തിടെ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്റെ ഓഫീസില്‍ ജനുവരി 31 ന് രാവിലെ 10ന് എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 9072650492

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+