ശമ്പളമായി 20385 രൂപ വാങ്ങാം, പരീക്ഷ എഴുതാതെ തന്നെ സർക്കാർ ജോലി നേടാം; നിരവധി താത്കാലിക ഒഴിവുകൾ
തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജില്‍ ഇസിജി ടെക്‌നീഷ്യനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 13ന് രാവിലെ 10ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖം/എഴുത്ത് പരീക്ഷ നടത്തും. പ്ലസ് ടു/വിഎച്ച്എസ്ഇ/തത്തുല്യം, കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി ഡിപ്ലോമ, കേന്ദ്ര/സംസ്ഥാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍/ഹെല്‍ത്ത് സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് എന്നിവയുടെ കീഴില്‍ വരുന്ന ആശുപത്രികളില്‍ മൂന്നുവര്‍ഷത്തെ ഇസിജി/ടിഎംടി ടെക്‌നീഷ്യനായി പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ബാച്ചിലര്‍ ഡിഗ്രി ഉള്ളവരെ പരിഗണിക്കും. പ്രതിമാസം ഏറ്റവും കൂടിയ വേതനം 20385 രൂപ. പരമാവധി 90 ദിവസത്തേക്ക് ആയിരിക്കും നിയമനം.
താല്പര്യമുള്ള 18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേദിവസം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0487-2200310.

ഹോമിയോപ്പതി ഫാർമസിസ്റ്റ് നിയമനം
മലപ്പുറം ജില്ലയിലെ നാഷണൽ ആയുഷ്മിഷൻ പബ്ലിക് ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷൻ ഹോമിയോപ്പതി ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എൻ.സി.പി/സി.സി.പി/ തത്തുല്ല്യം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 14700 രൂപ. താത്പര്യമുള്ള 40 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ മാർച്ച് 11ന് ഉച്ചയ്ക്ക് 12ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
പാരാ ലീഗല്‍ വൊളണ്ടിയറെ നിയമിക്കുന്നു
വയനാട്: ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ പാരാ ലീഗല്‍ വൊളണ്ടിയറെ നിയമിക്കുന്നു. പത്താംതരം പാസായ സേവന സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ കോടതി സമുച്ചയത്തില്‍ ലഭിക്കും. സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോടതി സമുച്ചയം, കല്‍പ്പറ്റ നോര്‍ത്ത് പോസ്റ്റ് എന്ന വിലാസത്തില്‍ മാര്‍ച്ച് 16 നകം അപേക്ഷ നല്‍കണം. ഫോണ്‍: 04936 207800.
ഡ്രൈവര്‍ നിയമനം
വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മാര്‍ച്ച് 11 ന് രാവിലെ 10.30 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. എല്‍.എം.വി ആന്‍ഡ് എച്ച് ഡി വി വാഹന ലൈസന്‍സും എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936-282422












Click it and Unblock the Notifications