ഇലക്ട്രീഷ്യനും പ്ലംബറും തുടങ്ങി നിരവധി ജോലിക്കാരെ വേണം സർക്കാറിന്: പരീക്ഷയില്ല, അഭിമുഖം മാത്രം
തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലേക്ക് ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ ഐ.ടി.ഐ/പോളിടെക്നിക്ക് സർട്ടിഫിക്കറ്റ് ഉണ്ടായിക്കണം അതല്ലെങ്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡ്, വാട്ടർ അതോറിറ്റി നൽകുന്ന ഉയർന്ന യോഗ്യത/തത്തുല്ല്യ യോഗ്യതുള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമും dsya.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫെയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലോ [email protected] എന്ന മെയിൽ മുഖേനയോ അയയ്ക്കാം. ജനുവരി 20 വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2326644.

മൾട്ടിപർപ്പസ് ജീവനക്കാരെ നിയമിക്കുന്നു
തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരെ പ്രതിമാസം 15000 രൂപ എച്ച്.എം.സി ഫണ്ടിൽ നിന്നും വേതനം നൽകിക്കൊണ്ട് താത്ക്കാലികമായി നിയമിക്കുന്നു. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ വച്ച് 2024 ജനുവരി 4 രാവിലെ 11 മണിക്ക് നടത്തും.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അവരുടെ ബയോഡേറ്റയും, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവയും സഹിതം നിശ്ചയിച്ചിരുന്ന സമയത്ത് ഹാജരാകേണ്ടതാണ്. ജി.എൻ.എം നഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യ യോഗ്യതയാണ്. പ്രായപരിധി 40 വയസ്.
ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന പ്രായപരിധി 31 വയസ്. ജനുവരി 18നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് സൈറ്റ് സന്ദർശിക്കുക. gcmalappuram.ac.in. ഫോൺ: 9496842940.
താൽക്കാലിക ഒഴിവ്
ഗവ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഴീക്കലിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഫിസിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവ്. ഫിസിക്സിൽ മാസ്റ്റർ ബിരുദം, ബി എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 3 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.












Click it and Unblock the Notifications