Get Updates
Get notified of breaking news, exclusive insights, and must-see stories!

കരാർ എങ്കിലും സർക്കാർ ശമ്പളം വാങ്ങാം; വിവിധ ഇടങ്ങളിൽ ഒഴിവുകൾ..അഭിമുഖം

പാലക്കാട്: കേന്ദ്ര പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയില്‍ നിയമനത്തിന് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്‌ള്യു / ക്ലിനിക്കല്‍ സൈക്യാട്രി ബിരുദം, ഡിപ്ലോമ ഇന്‍ സൈക്കോളജി, സൈക്യാട്രി / ന്യൂറോ സയന്‍സസില്‍ ജില്ലാതലത്തില്‍ സര്‍ക്കാര്‍ / സര്‍ക്കാരിതര ഹെല്‍ത്ത് പ്രൊജക്റ്റ് / പ്രോഗ്രാമില്‍ പ്രവര്‍ത്തിച്ച് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 25 - 45.

ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 27നകം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണെന്ന് വനിതാ സംരക്ഷണ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 8281999061.

 jobs-1

ഹോസ്റ്റല്‍ മാനേജര്‍ ഒഴിവ്

തൃശൂർ: ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്റ്റല്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. യോഗ്യത- ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി- 2023 ജനുവരി ഒന്നിന് 18-36 വയസ്. യോഗ്യരായവര്‍ ഡിസംബര്‍ 16 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0487 2331016.

പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം രണ്ടു സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗ യുവതീയുവാക്കൾക്ക് വേണ്ടി ഡിസംബർ ഒന്നിനു രാവിലെ പത്തു മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവു സംബന്ധമായ വിശദവിവരങ്ങൾക്ക് 'National Career Service Centre for SC/STs, Trivandrum' എന്ന ഫേസ്ബുക്ക് പേജിൽ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 28 നു രാവിലെ ഒമ്പതിനു മുൻപായി https://forms.gle/BzWR6reNZ5S1fE739 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും SMS ലൂടെ അറിയിക്കും. SMS ലഭിക്കുന്നവർ ഇൻർവ്യു ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113.

ആർസിസിയിൽ സ്റ്റാഫ് നഴ്സ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബർ 29നു വൈകിട്ട് നാലുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും: www.rcctvm.gov.in.

കേരള ഡന്റൽ കൗൺസിലിൽ യു.ഡി. ക്ലർക്ക് ഒഴിവ്

കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+