Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യാം, അതും പരീക്ഷയെഴുതാതെ; ഇതാ നിരവധി താത്കാലിക ഒഴിവുകൾ

പാലക്കാട്: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ അധികാരപരിധിയിലുള്ള വിവിധ സ്ഥാപനങ്ങളിലും പ്രോജക്ടുകളിലും ഒഴിവ് വരുന്ന അറ്റന്‍ഡര്‍/ഡിസ്‌പെന്‍സര്‍/നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. ഫെബ്രുവരി ഏഴിന് രാവിലെ 10.30 ന് കല്‍പ്പാത്തി ചാത്തപുരത്തുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിലാണ് കൂടിക്കാഴ്ച. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അംഗീകൃത സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. താത്പര്യമുള്ളവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച് അസല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ടെത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2576355.

അപ്രന്റീസ് ക്ലര്‍ക്ക് നിയമനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട് മാവേലിക്കര ഐ.ടി.ഐകളില്‍ അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തിലുള്ളവരായിരിക്കണം. പ്രായപരിധി: 18-40 വിദ്യാഭ്യാസ യോഗ്യത: ബിരുദം, ഡി.സി.എ, സി.ഒ.പി.എ., മലയാളം കംപ്യൂട്ടിങ് വിജ്ഞാനം. അപേക്ഷയോടെപ്പം ബയോഡാറ്റ, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ (അനക്സ്), തത്തംപള്ളി പി.ഒ, ആലപ്പുഴ - 688013 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി അപേക്ഷ നല്‍കുക.

 jobsne-

താത്ക്കാലിക നിയമനം

തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ഡയറി പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെക്കാനിക്കല്‍ റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ് വിഷയങ്ങളില്‍ ഐ.ടി.ഐയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 36 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 29 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ന്യൂട്രീഷനിസ്റ്റ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി എട്ടിന്

ജില്ലയിലെ വിവിധ പ്രോജക്ടുകളിലേക്ക് ന്യൂട്രീഷനിസ്റ്റുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഫെബ്രുവരി എട്ടിന് രാവിലെ 11 ന് ജില്ലാതല ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം.എസ്.സി ന്യൂട്രീഷന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ക്ലിനിക്/ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റിക്സ് എന്നിവയാണ് യോഗ്യത. ന്യൂട്രീഷണല്‍ അസസ്മെന്റ്/പ്രഗ്‌നന്‍സി ആന്‍ഡ് കൗണ്‍സിലിങ് തെറാപ്യൂട്ടിക് ഇന്‍ ലാസ്റ്റ് ഫൈവ് ഇയേഴ്സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2024 ഫെബ്രുവരി ഒന്നിന് 45. ഒരു വര്‍ഷം ആശുപത്രി പ്രവൃത്തിപരിചയവും ഡയറി കൗണ്‍സിലിങ്ങും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫോറം https://shorturl.at/fjxFX ല്‍ ലഭിക്കുമെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+