പ്രൊജക്ട് കോർഡിനേറ്റർ ഒഴിവ്, ശമ്പളം 30,000 രൂപ; സർക്കാർ ഓഫീസുകളിൽ നിരവധി താത്കാലിക ഒഴിവുകൾ
എറണാകുളം: ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ താത്കാലിക ഒഴിവുകൾ. പാരാമെഡിക്കൽ സ്റ്റാഫ് ,പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ തുട
ങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ അറിയാം
പാരാമെഡിക്കൽ സ്റ്റാഫ് നിയമനം
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രത്യാശ മറൈൻ ആംബുലൻസിലേക്ക് പാരാ മെഡിക്കൽ സ്റ്റാഫിനെ താത്കാലികമായി നിയമിക്കുന്നതിനു വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജനറൽ നേഴ്സിംഗ് യോഗ്യതയുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള ആൺകുട്ടികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽപ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന.

ഉദ്യോഗാർത്ഥികൾ പ്രായം, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 2 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ (മേഖല ) ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം.
ഫോൺ :0484-2394476
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഒഴിവ്
എറണാകുളം ജില്ലയിൽ സുഭിക്ഷകേരളം-ജനകീയ മത്സ്യ കൃഷി 2022-23ന്റെ ഭാഗമായി രണ്ട് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർമാരെ താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യതകൾ: സംസ്ഥാന കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ ബി.എഫ്.എസ്.സി, അംഗീകൃത സർവകലാശാലയിൽ നിന്നും അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും സുവോളജിയിലോ ഫിഷറീസ് വിഷയങ്ങളിലോ ബിരുദാനന്തര ബിരുദവും സർക്കാർ വകുപ്പിലോ സ്ഥാപനങ്ങളിലോ അക്വാകൾച്ചർ സെക്ടറിൽ 3 വർഷത്തെ പ്രവർത്തി പരിചയവും.പ്രായം: 20-56. ശമ്പളം :30000 രൂപ.
താത്പര്യമുള്ളവർ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 27ന് രാവിലെ 10ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ഫോൺ : 0484-2394476.
മെഡിക്കൽ ഓഫീസർ ഒഴിവ്
മൂവാറ്റുപുഴ ജനറൽ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി -അഡിക്ഷൻ സെന്ററിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മോഡേൺ മെഡിസിനിൽ ബിരുദമോ (എം.ബി.ബി.എസ്.) തത്തുല്യ യോഗ്യതയോ സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 26 ന് രാവിലെ 11ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംമ്പറിൽ അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി 18- 41വയസ്സ്.
ഫോൺ : 0484 2360802
ഡെപ്യൂട്ടേഷൻ ഒഴിവ്
വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ ഓഫീസിൽ ഒഴിവുള്ള ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് (പേ സ്കെയിൽ 39300-83000) സർക്കാർ വകുപ്പിൽ സമാന സ്കെയിലിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0484 2306511 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.












Click it and Unblock the Notifications