പ്രോഗ്രാമിംഗ് ഓഫീസർ മുതൽ ഗസ്റ്റ് ഇൻസ്ട്രക്ടർ വരെ ഒഴിവുകൾ; ശമ്പളം 32560 രൂപ വരെ..അപേക്ഷിക്കാം
തിരുവനന്തപുരം:സർക്കാർ ഓഫീസിൽ താത്കാലികമെങ്കിലും ഒരു ജോലി നേടിയെടുക്കാൻ അവസരം. പ്രോഗ്രാമിങ് ഓഫീസർ, ഗസ്റ്റ് ഇൻസ്ട്രക്റ്റർ,
റിസോഴ്‌സ് പേഴ്‌സൺ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷിക്കേണ്ടത് എങ്ങനെ, ശമ്പളം തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം
പ്രോഗ്രാമിങ് ഓഫീസർ ഒഴിവ്
തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസറുടെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.ടെക്/എം.ടെക്/എംഇ (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ എംസിഎ ആണ് യോഗ്യത. എച്ച്ടിഎംഎൽ, സിഎസ്എസ്, ജാവാസ്ക്രിപ്റ്റ്, (JQuery, Familiarity with React JS is desirable) പിഎച്ച്പി (Knowledge of Laravel framework is desirable) MySQL (ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം) എന്നീ സാങ്കേതിക പരിജ്ഞാനങ്ങൾ അഭികാമ്യം. പ്രതിമാസ വേതനം 32560 രൂപ.
താത്പര്യമുള്ളവർ നവംബർ 25 നു വൈകിട്ട് നാലിനു മുൻപ് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
റിസോഴ്‌സ് പേഴ്‌സൺ
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് നിയമനത്തിനായി ബിടെക്/എം.ബി.എ/എം.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് (www.cmd.kerala.gov.in) സന്ദർശിക്കുക.
കളമശ്ശേരി ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗ് സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഓപ്പണ്‍ വിഭാഗത്തില്‍ താത്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപാ നിരക്കില്‍ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യത മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും പ്രസ്തുത മേഖലയില്‍ ഒരു വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമയും പ്രസ്തുത മേഖലയില്‍ രണ്ടു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗില്‍ എന്‍ടിസി/എന്‍എസിയും പ്രസ്തുത മേഖലയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ 18/11/2023 രാവിലെ 10.30 ന് എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ നമ്പര്‍- 8089789828, 0484-2557275.
സ്പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസിയില്‍ താത്കാലിക നിയമനം. എക്കണോമിക്‌സില്‍ ബിരദം/ബാങ്കിങ്/സമാനമായ ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നുവര്‍ഷത്തെ സര്‍ക്കാര്‍/ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിനാന്‍ഷ്യല്‍ മേഖലയില്‍ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-41 നും മധ്യേ. ശമ്പളം 27,500 രൂപ. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നവംബര്‍ 22 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: ഇന്റര്‍വ്യു നാളെ
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പാലപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് എന്നീ ഗവ ഐ.ടി.ഐകളില്‍ 2023-24 അധ്യായന വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമ, ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്ലുകളില്‍ ഹ്രസ്വകാല ടി.ഒ.ടി കോഴ്സില്‍ രണ്ട് വര്‍ഷത്തെ പരിചയം, പ്ലസ് ടു/ ഡിപ്ലോമ തലത്തിലും അതിനുമുകളിലും ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ അറിവ് എന്നിവയാണ് യോഗ്യത. മണിക്കൂറില്‍ 240 രൂപയാണ് പ്രതിഫലം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം നാളെ (നവംബര്‍ 14) രാവിലെ 11 ന് തൃശ്ശൂര്‍ ജില്ലയിലെ ഹെര്‍ബര്‍ട്ട് നഗര്‍ ഗവ ഐ.ടി.ഐയില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ടെത്തണമെന്ന് കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2371451, 0487-2448155.












Click it and Unblock the Notifications