ജോലി തിരഞ്ഞ് മടുത്തോ?, നിരാശ വേണ്ട, പരീക്ഷയില്ലാതെ സർക്കാർ ജോലി നേടാം; ഇതാ ഒഴിവുകൾ
പാലക്കാട്: മെഡിക്കൽ കോളജിൽ (IIMS) ഡയറക്ടർ തസ്തികയിൽ നിയമിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസ്സും, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, സർക്കാർ സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് എക്സ്പേർട്ടുകൾ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ അപേക്ഷകൾ ക്ഷണിച്ചു.
നിശ്ചിത യോഗ്യതയുള്ളവർ അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695001 എന്ന വിലാസത്തിൽ ജൂൺ 3ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gmcpalakkad.in.

പ്രിന്‍സിപ്പാള്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലും ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.
യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം മെയ് 28 ന് വൈകുന്നേരം 5 ന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാം ടെക്‌നോളജി കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍ 7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2835390, 0497 2965390 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ഗസ്റ്റ് ലക്ചറർ അഭിമുഖം
മലയൻകീഴ് സർക്കാർ ആർട്സ് ആൻ്റ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം മേഖലാ ഓഫിസിൽ ഗസ്‌റ്റ് ലക്ചററുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ രജിസ്റ്റർ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
മെയ് 27 രാവിലെ 10 ന് മാത്തമാറ്റിക്സ്, 28 രാവിലെ 10 ന് കോമേഴ്സ്, 28 ഉച്ചതിരിഞ്ഞ് രണ്ടിന് സ്‌റ്റാറ്റിസ്റ്റിക്സ്, 29 രാവിലെ 10 ന് മലയാളം, അന്നു തന്നെ ഉച്ചതിരിഞ്ഞ് രണ്ടിന് ഫിസിക്സ്, 30 രാവിലെ 10 ന് ഹിന്ദി, 31 രാവിലെ 10 ന് ജേർണലിസം എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് - 0471-2282020.












Click it and Unblock the Notifications