ഏഴാം ക്ലാസ് യോഗ്യത ഉണ്ടോ? ശമ്പളം 22,000 കിട്ടും; താത്കാലികമെങ്കിലും കേന്ദ്രസർക്കാർ ജോലി നേടാം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതാ അവസരം. ദി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹെൽപർ തസ്തികയിലേക്ക് താത്കാലികമാണ് നിയമം. ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി 26 വയസ് ആണ്. ഉദ്യോഗാര്‍ഥികള്‍ക്ക് നല്ല ശരീര ഘടനയുമുണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22,000 രൂപയാണ് ശമ്പളം. മാർച്ച് 19നകം അപേക്ഷിക്കണം. https://fact.co.in/home/Dynamicpages?MenuId=90 എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 13 ന്
കൊല്ലം: ജില്ലാഎംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്ലസ്ടു, അല്ലെങ്കില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള വര്‍ക്ക് മാര്‍ച്ച് 13 ന് രാവിലെ 10.30 ന് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.. നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും ഉണ്ടാകും. ഫോണ്‍ - 7012212473, 8281359930.
ഇന്ത്യൻ ആർമി റിക്രൂട്ട്മെൻ്റ് ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും
ഇന്ത്യൻ ആർമിയിലേക്ക് ജെസ്. ഒ, ഒ.ആർ, അഗ്നിവീർ റിക്രൂട്ട്മെൻ്റ് നടത്തുന്നതിന്റെ ഭാഗമായി രജിസ്ട്രേഷന് സഹായിക്കുന്നതിനായി പാലക്കാട് താലൂക്ക് ഓഫീസ് പരിസരത്തുള്ള എമർജൻസി ഓപ്പറേഷൻ സെൻ്ററിൽ മാർച്ച് 10,11 തീയതികളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഹെല്പ് ഡെസ്ക്. കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസിൻ്റെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. 2024 ഒക്ടോബർ ഒന്നിന് 17 1/2 വയസ്സ് തികയുന്നവർക്കും 21 വയസ്സ് പൂർത്തിയാകുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാമെന്ന് പാലക്കാട് തഹസിൽദാർ അറിയിച്ചു.
ആശാവര്‍ക്കര്‍ അഭിമുഖം
തൊടുപുഴ മുന്‍സിപ്പാലിറ്റി പരിധിയില്‍ വരുന്ന ആറാം വാര്‍ഡിലേക്കുള്ള ആശാവര്‍ക്കറെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തൊടുപുഴ ജില്ലാ ആശുപ്രതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത എസ്.എസ്.എല്‍.സി. 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായിരിക്കണം അപേക്ഷകര്‍. അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ഥികള്‍ ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ഇന്റര്‍വ്യൂന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ 04862 222630 എന്ന ഓഫീസ് നമ്പറില്‍ ലഭിക്കും.












Click it and Unblock the Notifications