പരീക്ഷ ഇല്ലാതെ തന്നെ സർക്കാർ ജോലി നേടാം; ഇതാ നിരവധി താത്കാലിക ഒഴിവുകൾ, അപേക്ഷിക്കാം
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ ഒഴിവുകളിലേക്കു യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ലക്ചറർ, ഓഡിയോളോജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളോജി, ഒക്കുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിൽ ക്ലിനിക്കൽ സൂപ്പർവൈസർ, സാമൂഹ്യ നീതിവകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേയ്ക്ക് ലീഗൽ അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career സന്ദർശിക്കുക.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം: അപേക്ഷ 24 വരെ
പലാക്കാട് തരൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനത്തിന് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 18-46 നും മധ്യേ പ്രായമുള്ളവരും എസ്.എസ്.എല്‍.സി ജയിച്ചവരുമായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എഴുതാനും വായിക്കാനും അറിവുള്ളവരായിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്നുവര്‍ഷം വരെ ഇളവുണ്ട്. അപേക്ഷകള്‍ ഫെബ്രുവരി 24 ന് വൈകിട്ട് അഞ്ചിനകം ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922-225747.
ഗസ്റ്റ് ലക്ചര്‍ ഒഴിവ്
തൃശൂർ കല്ലേറ്റുംകര കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് തസ്തികയിലെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ബിടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 17 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് കോളജില്‍ എത്തണം. ഫോണ്‍: 04820-2720746.
വാക്ക് ഇൻ ഇന്റർവ്യൂ 21ന്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) നിയമനത്തിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി 21നു രാവിലെ 10.30നു സി.ഡി.സിയിൽ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നു ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾക്ക്: www.cdckerala.org (ഫോൺ: 0471 2553540).
എക്കോ/ടി.എം.ടി ടെക്നീഷ്യന്‍ നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എക്കോ/ടി.എം.ടി ടെക്നീഷ്യന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ആശുപത്രി മാനേജ്മെന്റ് സമിതി മുഖേന നിയമനം നടത്തുന്നു. യോഗ്യത കാര്‍ഡിയോ വാസ്‌ക്കുലര്‍ ലബോറട്ടറി ടെക്നോളജിയില്‍ സര്‍ക്കാര്‍ അംഗീകൃത ഡിഗ്രി, ഡിപ്ലോമ. പ്രായപരിധി 20-40. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 22 ന് രാവിലെ പത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.












Click it and Unblock the Notifications