പ്ലസ്ടു യോഗ്യതയുള്ളവർക്കും അവസരം, 15000 രൂപ മാസ ശമ്പളം; നിരധി സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകൾ
തിരുവനന്തപുരം: നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന 32 സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരെ താത്കാലികമായി നിയമിക്കുന്നു. പ്ലസ്ടു /ടി ടി സി/ ഡിഗ്രി/ ബി എഡ് യോഗ്യതയുള്ള, 18 നും 35 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രതിമാസവേതനം 15,000 രൂപ.
പഠനമുറികൾ പ്രവർത്തിക്കുന്ന സങ്കേതങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 20ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ ലഭ്യമാക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലംബര്‍ ട്രേഡിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ്ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിവോക്/ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് മൂന്നുവര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍ എ സി/എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 21 ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2712781.
സിസ്റ്റം മാനേജർ
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് 22ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം.
സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്
ഭരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് തസ്തികകളിലും സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.
എം.എസ്എസി അല്ലെങ്കിൽ എം എ സൈക്കോളജിയാണ് സൈക്കോളജിസ്റ്റ് തസ്തികയിലെ യോഗ്യത. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷൻ ഉള്ളവർക്ക് മുൻഗണനയുണ്ടാകും.
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദമുള്ളവർക്ക് ഫിസിയോ തൊറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നവംബർ 17 രാവിലെ 10.30ന് ഹാജരാകണമെന്ന് ഭരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.












Click it and Unblock the Notifications