Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷ എഴുതാതെ തന്നെ സർക്കാർ ശമ്പളം വാങ്ങാം; താത്കാലിക ഒഴിവുകൾ ഇതാ, അപേക്ഷിക്കാം

മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാർഡിയോ വാസ്‌കുലർ ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ബി.സി.വി.ടി അല്ലെങ്കിൽ ഡി.സി.വി.ടിയും ടി.എം.ടി/എക്കോടെക്‌നീഷ്യൻ/കാർഡിയോ വാസ്‌കുലർ ടെക്‌നീഷ്യൻ ആയി പ്രവൃത്തി പരിചയവുമാണ് യോഗ്യത. 45 വയസ്സ് തികയാത്ത താത്പര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 27ന് രവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം. ഫോൺ: 0483 2762037.

താത്ക്കാലിക നിയമനം

കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സമഗ്ര പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലെ ഫിസിയോതെറാ.പ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ജനുവരി 25 ന് രാവിലെ 11.30 ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203906.

 jobsnews-1

ജൂനിയർ ഇൻസ്ട്രക്ടർ ഇന്റർവ്യൂ

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ യിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിൽ മുസ്ലീം, ഓപ്പൺ ക്യാറ്റഗറികളിൽ (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) നിന്ന് രണ്ട് താത്ക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തും. അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കും ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ്ങ് ഡിപ്ലോമ/ ഡിഗ്രി ഉള്ളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഒഴിവുകൾ

ത്യശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൗൺസിലേഴ്സ്, അക്കൗണ്ടൻ്റ്സ്, മെർക്കിണ്ടൈസേഴ്സ്, ടെലികോളേഴ്സ്, സെയിൽസ് സൂപ്പർവൈസേഴ്സ്, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്സ്, ഇലക്ട്രീഷ്യൻസ്, ഡിപോ അസി.മാനേജേഴ്സ്, ഷീറ്റ് ഫാബ്രിക്കേറ്റേഴ്സ്, ഗേറ്റ് ഫാബ്രിക്കേറ്റേഴ്സ്, പോളിഷിങ് വർക്കേഴ്സ്, അസി.ഫിറ്റേഴ്സ് തുടങ്ങി ഒഴിവുക ളിലേക്ക് 2024 ജനുവരി 23 ന്, ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ ഇന്റർവ്യൂ നടത്തും.

എംബിഎ, എം കോം, അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദമോ, ബിരുദമോ, പ്ലസ് ടു, വിഎച്ച്എസ് സി, ഡിപ്ലോമ, ഐ റ്റി ഐ ഇലക്ട്രീഷ്യൻ, എസ് എസ് എൽ സി യുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്‌തവർ ആയിരിക്കണം. തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻ്ററിൻറെ വാട്ട്സ് ആപ്പ് നമ്പർ 9446228282 & ലാൻഡ്‌ ഫോൺ നം. 2333742 എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+