ലാബ് ടെക്നീഷ്യൻ, ക്ലാർക്ക്, സെക്യൂരിറ്റി ; സർക്കാർ ഓഫീസിൽ നിരവധി ഒഴിവുകൾ
പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലേക്ക് രണ്ട് താത്ക്കാലിക ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം നടത്തുന്നു. യോഗ്യത ബി.കോം, ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 18 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ലാബ് ടെക്നീഷ്യന്‍ നിയമനം: കൂടിക്കാഴ്ച 18 ന്
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലിക നിയമനം. യോഗ്യത ബി.എസ്.സി എം.എല്‍.ടി /ഡി.എം.എല്‍.ടി. (കേരളാ പി.എസ്.സി അംഗീകൃത കോഴ്‌സായിരിക്കണം). പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു അറ്റസ്റ്റഡ് കോപ്പിയും തിരിച്ചറിയല്‍ രേഖയും സഹിതം മാര്‍ച്ച് 18 ന് രാവിലെ 10.30 ന് താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
'താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടപ്പെട്ടു'; വീഡിയോയുമായി മകൾ സൗഭാഗ്യ, അമ്മയ്ക്ക് സംഭവിച്ചത് ഇതാണ്

ആയുഷ് മിഷനില്‍ ഒഴിവുകള്‍
തൃശൂര്‍; ഷ്മിഷന്‍ ഭാരതീയ ചികിത്സ, ഹോമിയോപ്പതി വകുപ്പുകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തെറാപിസ്റ്റ് യോഗ്യത- സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ്. പ്രതിമാസ വേതനം- 14700 രൂപ. ഉയര്‍ന്ന പ്രായപരിധി 2024 മാര്‍ച്ച് 11ന് 40 വയസ് കവിയരുത്. യോഗാ ഇന്‍സ്ട്രക്ടര്‍- സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ ഇന്‍ യോഗ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല/ സര്‍ക്കാര്‍ വകുപ്പ് എന്നിവയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പാസാകണം. പ്രതിമാസ വേതനം- 14000 രൂപ. ഉയര്‍ന്ന പ്രായപരിധി 2024 മാര്‍ച്ച് 11ന് 50 വയസ് കവിയരുത്.
ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷാ ഫോം സഹിതം രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ മാര്‍ച്ച് 19ന് രാവിലെ 10ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. വിശദവിവരങ്ങള്‍ http://nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2939190.
സെക്യൂരിറ്റി നിയമനം
കേരള ബാങ്ക് പാലക്കാട് റീജിയണില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31 ന് 55 വയസ് തികയാത്ത സ്വന്തമായി ഗണ്ണും ലൈസന്‍സുമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0491 2547325. 26,27,28,29, [email protected]
കോര്‍ഡിനേറ്റര്‍ നിയമനം
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴില്‍ വയനാട് മുസ്ലീം ഓര്‍ഫനേജ് മുഖാന്തിരം നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയില്‍ കോഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും എം.എസ്.ഡബ്ല്യു, കുട്ടികളുമായി ബന്ധപ്പെട്ട മേഖലകളില്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിയമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയുമായി മാര്‍ച്ച് 20 നകം ജനറല്‍ സെക്രട്ടറി, വയനാട് മുസ്ലിം ഓര്‍ഫനേജ്, മാണ്ടാട് പി.ഒ, മുട്ടില്‍, 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാലായോ [email protected] ലോ നല്‍കണം. ഫോണ്‍: 9895204364.












Click it and Unblock the Notifications