ജോലി തിരയുകയാണോ? 45,800 രൂപ ശമ്പളം കിട്ടും; താത്കാലികമെങ്കിലും ഇതാ സർക്കാർ ജോലി..നിരവധി ഒഴിവുകൾ
പാലക്കാട്: ജില്ലാ മൃഗസംരക്ഷണ ഓഫീസിന്റെ കീഴിലുള്ള മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ചിക് സെക്സര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 20,000-45,800 രൂപയാണ് വേതനം. 179 ദിവസത്തേക്കാണ് നിയമനം. ചിക്ക് സെക്സിങ് കം ഹാച്ചറി മാനേജ്മെന്റ് കോഴ്സാണ് യോഗ്യത. താത്പര്യമുള്ളവര്‍ കോഴ്സ് പാസായതിന്റെ സാക്ഷ്യപത്രം, വയസ്, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, ചിക് സെക്സിങ്ങില്‍ 98 ശതമാനം അക്യുറസി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ ഫെബ്രുവരി ഏഴിന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ടെത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2520297.
ഗസ്റ്റ് ലക്ചറര്‍ നിയമനം
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കായി മലയാളം ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും നെറ്റും ആണ് അടിസ്ഥാന യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് രേഖകളും പകര്‍പ്പും സഹിതം പ്രിന്‍സിപ്പാളുടെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇന്റര്‍വ്യൂ സമയത്ത് കൊണ്ടുവരണം. ഫോണ്‍: 04924254142.

കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ഹെപ്പറ്റോബിലിറ്ററി സർജൻ, പ്ലാസ്റ്റിക് സർജൻ തസ്തികകളിൽ താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
ലാബ് ടെക്നീഷ്യ൯ താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലാബോറട്ടറിയിൽ ഒരു വർഷകാലയളവിൽ താത്കാലികമായി എച്ച് ഡി എസ് നു കീഴിൽ 13 ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു.
യോഗ്യത പ്രീഡിഗ്രി, ഗവ അംഗീകൃത ഡിഎംഎൽടി കോഴ്‌സ് പാസ്, കേരള പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯, പ്രായ പരിധി 35 വയസ്സിൽ താഴെ. സ്റ്റൈപ്പ൯്റ് 10,000 രൂപ. താത്പര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും അസൽ പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ ഫെബ്രുവരി 06 ന് രാവിലെ 10.30 ന് എത്തിച്ചേരണം.












Click it and Unblock the Notifications