ഒരു ജോലിയാണോ നോക്കുന്നത്: ഇതാ നിരവധി ഒഴിവുകള്‍, അതും സർക്കാർ വകുപ്പുകളില്‍
നാഷണല്‍ ആയുഷ് മിഷനിലേക്ക് ഒഴിവുള്ള വിവിധ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു കരാർ അടിസ്ഥാനത്തിലാ ണ് നിയമനം.
തസ്തിക (തൃശ്ശൂർ): മൾട്ടിപർപ്പസ് വർക്കർ, ഒഴിവ്: 31, ശമ്പളം:15000 രൂപ, യോഗ്യത: ജി.എൻ. എം. വിജയം. പ്രായം: 40 കവിയരുത്. അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് തൃശ്ശൂർ, രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തി ക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി: ജനുവരി 5 (5 PM).
മറ്റ് തസ്തികകൾ: സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ശല്യതന്ത്ര, ശാലാക്യതന്ത്ര, കായചികിത്സ), മെഡിക്കൽ ഓഫീസർ (ആയുർവേദ, ഹോമി യോപ്പതി, സിദ്ദ), ഫാർമസിസ്റ്റ് (ആയുർവേദ, ഹോമിയോപ്പതി), ഫിസിയോതെറാപ്പിസ്റ്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജനുവരി 10. വെബ്സൈറ്റ്-ജനുവരി 10
: namkerala. gov.in

വാക്ക് ഇൻ ഇന്റർവ്യൂ
മലപ്പുറം ജില്ലയിലെ ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി യോഗ്യരായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി 10 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0488-2728400.
താത്ക്കാലിക നിയമനം
പുനലൂര്‍ താലൂക്കാസ്ഥാന ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജമെന്റ് കമ്മിറ്റിയുടെ പരിധിയില്‍ താത്ക്കാലികനിയമനം നടത്തും. തസ്തികകളും യോഗ്യതയും
ഡോക്ടര്‍ :അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം ബി ബി എസ് ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും
സി എസ് എസ് ഡി ടെക്നിഷ്യന്‍: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നും രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവുള്ള സി എസ് എസ്. സി ഡിപ്ലോമ.
ഡയാലിസിസ് ടെക്നിഷ്യന്‍: ഡയാലിസിസ് ടെക്‌നിഷ്യന്‍ കോഴ്‌സില്‍ ഡി എം ഇ അംഗീകൃത ബിരുദമോ ഡിപ്ലോമയോ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
അനസ്‌തേഷ്യ ടെക്‌നീഷന്‍ : ശാസ്ത്ര വിഷയങ്ങള്‍ പ്രധാന വിഷയമായി ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ശേഷം ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജിയോ ഡി എം ഇ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജിയോ പാസായിരിക്കണം. കേരള പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
മൈക്രോബയോളജിസ്റ്റ് : മൈക്രോബയോളജി പ്രധാന വിഷയമായി പഠിച്ച് ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്ര ബിരുദം.
പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40. പ്രായം, യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം ജനുവരി 11ന് രാവിലെ 10.30ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0475 2228702.












Click it and Unblock the Notifications