Get Updates
Get notified of breaking news, exclusive insights, and must-see stories!

കൺസ്യൂമർ സ്റ്റോറില്‍ സെയിൽസ് അസിസ്റ്റൻറ്: ഇലക് ട്രീഷ്യൻ തുടങ്ങി വേറെയുമുണ്ട് നിരവധി ജോലി ഒഴിവ്

തൃപ്പൂണിത്തുറ ഗവ ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യായവില മെഡിക്കൽ സ്റ്റോർ, കൺസ്യൂമർ സ്റ്റോർ എന്നിവിടങ്ങളിൽ സെയിൽസ് അസിസ്റ്റൻറ് തസ്തികയിൽ 560 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, എസ്.എസ്.എൽ.സി പാസായവർ ആയിരിക്കണം, ആയൂർവേദ മെഡിക്കൽ സ്റ്റോറുകളിൽ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം. 01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.

 salary

ഉദ്യോഗാർഥികൾ ആധാർ കാർഡ് , പാസ്പോർട്ട് സൈസ് ഫോട്ടോ താത്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 22ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 04842777489, 04842776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയുവാൻ സാധിക്കും.

ജി.ഐ.എസ് എക്സ്പേർട്ട് ഒഴിവിലേക്ക് ഇൻ്റർവ്യൂ

റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ ഒരു ജി.ഐ.എസ് എക്സ്പേർട്ടിൻ്റെ ഒഴിവിലേക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. രണ്ട് മാസമാണ് കാലാവധി. യോഗ്യത:ജിയോളജി ,ഹൈഡ്രോജിയോളജി,മറൈൻ ജിയോളജി, അപ്ലൈഡ് ജിയോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ജി ഐ എസ് അനാലിസിസ്,ജിയോഇൻഫർമാറ്റിക്സ് എന്നിവയിൽ സർട്ടിഫൈഡ് കോഴ്സ്' . കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേർഡ് ,എക്സൽ എന്നിവയിൽ പരിചയം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രുവരി 17ന് രാവിലെ 11നും ഉച്ച കഴിഞ്ഞ് മൂന്നിനും ഇടയിൽ കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടത്തുന്ന അഭിമുഖത്തിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് :0484 2958331

താൽക്കാലിക ഒഴിവ്

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക് ട്രീഷ്യൻ തസ്തികയിൽ ഒരു ഒഴിവ്. ഈഴവ വിഭാഗക്കാർക്ക് മാത്രം അപേക്ഷിക്കാൻ അവസരം. ഈഴവ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും പരിഗണിക്കും.

ഇലക് ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ/തത്തുല്യം, കേന്ദ്ര,സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ,സ്വകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നുവർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നി യോഗ്യത,പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുമായി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21ന് മുമ്പ് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.18 മുതൽ 41 വയസുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ്. എറണാകുളം, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ നമ്പർ :0484 2422458

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+