Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്ടു,എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്കും സർക്കാർ ജോലി നേടാം; നിരവധി ഒഴിവുകൾ വേറെ..42000 രൂപ വരെ ശമ്പളം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ഇടുക്കി സര്‍ക്കാര്‍ വൃദ്ധ വികലാംഗസദനത്തില്‍ ഒഴിവുളള കെയര്‍ പ്രൊവൈഡര്‍, ജെപിഎച്ച്എന്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന നിയമനത്തിന് ഫെബ്രുവരി 12ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ 18 നും 50 നും ഇടയില്‍ പ്രായമുളള എട്ടാം ക്ലാസ് പാസായ സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.

ജെപിഎച്ച്എന്‍ തസ്തികയില്‍ പ്ലസ്ടു ജെപിച്ച്എന്‍ അല്ലെങ്കില്‍ പ്ലസ്ടു എഎന്‍എം കോഴ്‌സ് പാസ്സായിരിക്കണം. 18 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. വിശദമായ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം തൊടുപുഴ മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ വികലാംഗസദനത്തില്‍ നേരിട്ട് ഹാജരാകണം. കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ഫെബ്രുവരി 12ന് 10.30 നും ജെപിഎച്ച്എന്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ 11 മണിക്കും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 297821.

 job2-1

കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം 15ന്

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഫെബ്രുവരി 15ന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖം നടത്തുന്നു. യോഗ്യത- എം.ബി.ബി.എസ്. പ്രതിമാസ വേതനം- 42000 രൂപ. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍- കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷന്‍, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം അന്നേദിവസം രാവിലെ 10ന് എത്തണം. ഫോണ്‍: 0487 2200310.

ഇലക്‌ട്രീഷ്യൻ ഒഴിവ്

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്‌ട്രീഷ്യൻ തസ്തികയിൽ ഈഴവ വിഭാഗക്കാർക്കായി ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഇലക്‌ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ തത്തുല്യ യോഗ്യത, കേന്ദ്ര/ സംസ്ഥാന സർക്കാർ / അർദ്ധസർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ള 18 നും 41 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21 നകം യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകുക.

മെക്കാനിക്ക് നിയമനം

താനൂർ മത്സ്യഫെഡ് ഒ.ബി.എം വർക്ക് ഷോപ്പിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ മെക്കാനിക്കിനെ നിയമിക്കുന്നു. അപേക്ഷകർ ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി.എം സർവീസിങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും നിർദിഷ്ട വിദ്യാഭ്യാസ ഇല്ലാത്തവരാണെങ്കിൽ ഒ.ബി.എം. സർവീസിങിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഹൈഡ്രോളിക് പ്രെസ്സിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും ഉള്ളവരായിരിക്കണം. ഫെബ്രുവരി 13 വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0494 2423503.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+