Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം 57,525 രൂപ ശമ്പളമായി വാങ്ങാം, ജോലി സർക്കാർ സ്ഥാപനത്തിൽ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പാലക്കാട് : ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്. ആണ് യോഗ്യത. മാനസിക വിഭാഗത്തില്‍ സേവന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി ഇല്ല. പ്രതിമാസം 57,525 രൂപ. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ആശുപത്രിയുടെ [email protected] ല്‍ ജനുവരി 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2533327

വർക്കർ / ഹെൽപ്പർ നിയമനം

നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ / ഹെൽപ്പർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ് പി ഒ, താനൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോം, ഐസിഡിഎസ് ഓഫീസ്, നിറമരുതൂർ പഞ്ചായത്ത് ഓഫീസുകളിൽ ലഭിക്കും. പ്രായപരിധി 18 മുതൽ 46 വരെ.

 vacancyjj

അംഗൻവാടി ഹെൽപ്പർ നിയമനം

കോട്ടയം :വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്.ഫോൺ 9188959698, 04829-283460

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജനുവരി 17ന് രാവിലെ 11ന് ഐ.ടി.ഐയില്‍ നടക്കും. സിവില്‍ എഞ്ചിനിയറിംഗ് ഡിഗ്രി/3 വര്‍ഷ ഡിപ്ലോമ/ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യോഗ്യതയുള്ള മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (കോപ്പി സഹിതം) പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 04936 205519

ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്

കാസർഗോഡ്:കേപ്പിന്റെ കീഴില്‍ ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കെ.ടി.യു കേന്ദ്രീകൃത മൂല്യ നിര്‍ണയ ക്യാമ്പില്‍ ക്യാമ്പ് അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവ്. 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത ഡിഗ്രി / മൂന്ന് വര്‍ഷ ഡിപ്ലോമ കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം. താത്പര്യമുള്ളവര്‍ ജനുവരി 15ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ 0467 2250377, 9495646060.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+