സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്, 20065 രൂപ ശമ്പളം; നിരവധി അവസരങ്ങൾ ഇതാ
തിരുവനന്തപുരം: റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം. ഇ-മെയിൽ: [email protected]. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en ഫോൺ: 0471-2365559, 9447302431.
നഴ്സ് നിയമനം
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസിന്റെ അധികാരപരിധിയിലുള്ള വിവിധ ആശുപത്രികളിലേക്ക് നഴ്സ് (സ്ത്രീ /പുരുഷന്‍ )തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. അംഗീകൃത ജി എന്‍ എം കോഴ്സ് പാസായിട്ടുള്ളവര്‍ യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖ/ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് ഹാജരാകണം. പ്രായപരിധി 45 വയസ് ഫോണ്‍ 0474 2797220.

പ്രോജക്ട് അസ്സിസ്റ്റന്റ് നിയമനം
പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാറിങ് നടത്തുന്നതിനും ഇ-ഗ്രാമ സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി പ്രോജക്ട് അസ്സിസ്റ്റന്റ് നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്/കേരള സര്‍വകലാശാല അംഗീകരിച്ച ബിരുദം ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസല്‍ രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923-232226, 9496047225.
ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കുഴല്‍മന്ദം ഐ.ടി.ഐയില്‍ ആര്‍.എ.സി.ടി തസ്തികയിലേക്ക് ഡിപ്ലോമ/ഡിഗ്രി ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐ.ടി.ഐ എം.ആര്‍.എ.സി മൂന്നുവര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ ജനുവരി 25 ന് രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചക്ക് ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 295888.
അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് (ഡി.എച്ച്.ക്യൂ) ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവുകളിലേക്ക് (കുക്ക് -2, സ്വീപ്പര്‍ -6, ബാര്‍ബര്‍ -2, ധോബി -1 ) 675 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായപരിധി 2024 ജനുവരി ഒന്നിന് 60 വയസ്സ് കവിയാന്‍ പാടില്ല. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച്ച ജനുവരി 29ന് രാവിലെ പത്തിന് കാസര്‍കോട് ജില്ലാ സായുധ സേന ക്യാമ്പില്‍ നടത്തും. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം അന്നേദിവസം രാവിലെ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് (ഡി.എച്ച്.ക്യൂ) ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 255461.












Click it and Unblock the Notifications