ഈ യോഗ്യത ഉള്ളതവരാണോ? ജോലി നേടാം സർക്കാർ ശമ്പളത്തോടെ; ആശുപത്രിയിൽ നിരവധി ഒഴിവുകൾ
ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി. (ഡി എം ഇ സർട്ടിഫിക്കേറ്റ് ) ഉള്ളവർക്ക് അപേക്ഷിക്കാം .പാരാമെഡിക്കല്‍ കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35 വയസില്‍ താഴെ . പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
നിലവിൽ ഒഴിവുള്ള റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ 2 വർഷ റെഗുലർ ഡിപ്ലോമ ഇൻ റേഡിയോളോജിക്കൽ ടെക്‌നിഷ്യൻ പാസായവർക്ക് അപേക്ഷിക്കാം . പാരാമെഡിക്കല്‍ കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം .

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഡയാലിസിസില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം . നിലവിൽ ഒരു ഒഴിവാണ് ഉള്ളത് . സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി./ ജി.എന്‍.എം. പാസായവർക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35വയസില്‍ താഴെ.
നിലവിൽ ഒഴിവുള്ള ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം . പ്രായപരിധി 35വയസില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവർക്ക് മുന്‍ഗണന,
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍റ്റിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് എത്തണം . തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറന്‍സ് ഹാളില്‍ 19/01/2024 -ന് രാവിലെ 10 മണിക്കാണ് അഭിമുഖം . കൂടുതൽ വിവരങ്ങള്‍ക്ക് 04862 222630
ലാബ് ടെക്നീഷ്യന്‍ നിയമനം
അകത്തേത്തറ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ലാബോറട്ടറിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജിയില്‍ ബിരുദം/മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രായപരിധി 40. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയുമായി ജനുവരി 19ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേരണമെന്ന് അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2554935












Click it and Unblock the Notifications