63,700 വരെ ശമ്പളം; സർക്കാർ സ്ഥാപനത്തിൽ താത്കാലിക ജോലി..നിരവധി ഒഴിവുകൾ
പാലക്കാട്: ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (സിദ്ധ) താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പാസ്, സിദ്ധ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 41 നും മധ്യേ. വേതനം: 27,900-63,700 രൂപ. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഫെബ്രുവരി 12 നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.
മൈക്രോബയോളജി ലക്ചറല്‍
ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ (സി.എഫ്.ടി.കെ.) മൈക്രോബയോളജി വിഭാഗത്തില്‍ ലക്ചറല്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ (ഒരുവര്‍ഷം) നിയമനം നടത്തുന്നു.
യോഗ്യത: മൈക്രോബയോളജിയില്‍ ഒന്നാം ക്ലാസ്, ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും (നെറ്റ്, പി.എച്ച്.ഡി.) ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവ്യത്തിപരിചയം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 23-ന് മുന്‍പായി അപേക്ഷ നല്‍കുക. വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.supplycokerala.com, Www.cfrdkerala എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

മെഡിക്കൽ ഓഫീസർ ഒഴിവ്
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ആയുർവേദം (കൗമാരം, മാനസികം, സ്പോർട്സ് ആയുർവേദം), മെഡിക്കൽ ഓഫീസർ സ്പോർട്സ് ആയുർവേദം എന്നീ തസ്തികകളിൽ ആയുഷ്മിഷൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ 15നകം ലഭിക്കണം. ഫോൺ: 0471-2474550.
ജൂനിയർ റസിഡന്റ് താൽക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത:എംബിബിഎസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 9 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍.
സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842754000.
ലക്ചറര്‍ കരാര്‍ നിയമനം
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമ സ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ (സി.എഫ്.റ്റി.കെ) മൈക്രോബയോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20,000 രൂപ. യോഗ്യത മൈക്രോബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും (നെറ്റ്/പിഎച്ച്ഡി അഭികാമ്യം) ഒരു വര്‍ഷത്തില്‍ കുറയാത്ത അദ്ധ്യാപന പ്രവൃത്തി പരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23/02/2024. www.supplycokerala.com, www.cfrdkerala.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.












Click it and Unblock the Notifications