Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി തേടി അലയുകയാണോ? ഇതാ അവസരം; അതും സർക്കാർ ജോലി, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

വയനാട്: ജില്ലയിലെ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ്, നഴ്‌സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഫാര്‍മസിസ്റ്റ്: കേരള ഗവ. അംഗീകൃത ആയുര്‍വ്വേദ ഫാര്‍മസി കോഴ്‌സ് (ഒരു വര്‍ഷം)/ ബി.ഫാം. ആയുര്‍വ്വേദ നഴ്സ്: കേരള ഗവ. അംഗീകൃത നഴ്‌സിംഗ് കോഴ്‌സ് /ബി.എസ്.സി ആയുര്‍വ്വേദ നഴ്‌സിംഗ്. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ കല്‍പ്പറ്റ എസ് പി ഓഫീസിന് സമീപം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബില്‍ഡിംഗ് (ഒന്നാം നില) ല്‍ ഉള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജനുവരി 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍ :04936 203906.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വെള്ളമുണ്ട ഗവ.ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയും 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിയമോ, പ്ലംബര്‍ ട്രേഡില്‍ എന്‍.ടി,സി അല്ലെങ്കില്‍ എന്‍.സി.എയോ 3 വര്‍ഷ പ്രവൃത്തി പരിചയമോ ഉള്ള ജനറല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 24 ന് രാവിലെ 11 ന് വെള്ളമുണ്ട ഗവ.ഐ.ടി.ഐല്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കേറ്റുമായി പങ്കെടുക്കാം. ഫോണ്‍: 04935 294001, 9995374221.

jobnew-

താത്ക്കാലിക നിയമനം

കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന സമഗ്ര പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലെ ഫിസിയോതെറാ.പ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ജനുവരി 25 ന് രാവിലെ 11.30 ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203906.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ അര്‍ബന്‍ എച്ച് ഡബ്ല്യൂ സികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

മെഡിക്കല്‍ ഓഫീസര്‍ യോഗ്യത- എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍.

സ്റ്റാഫ് നഴ്‌സ് യോഗ്യത- ജി എന്‍ എം/ ബി എസ സി നഴ്‌സിംഗ്, കേരള നഴ്‌സസ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

ജെ എച്ച് ഐ യോഗ്യത- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ഡിപ്ലോമ, പാരാമെഡിക്കല്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

ഫാര്‍മസിസ്റ്റ് യോഗ്യത- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിഫാം/ ബി ഫാം ബിരുദം.

പ്രവര്‍ത്തിപരിചയം അഭികാമ്യം. മെഡിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് 2023 ഡിസംബര്‍ 31ന് 60 വയസ് കവിയരുത്. ബാക്കി തസ്തികയിലേക്ക് 40 വയസ് കവിയരുത്. ജനനതീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ജനുവരി 29ന് വൈകിട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശൂര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+