ഫാർമസിസ്റ്റ്, ഓവർസിയർ ഹെൽപർ..; സർക്കാർ സ്ഥാപനങ്ങളിൽ നിരവധി താത്കാലിക ഒഴിവുകൾ
തിരുവനന്തപുരം: പത്തനംതിട്ട കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളെജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ മൈക്രോബയോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം. പ്രതിമാസ വേതനം 20000 രൂപ. യോഗ്യത മൈക്രോബയോളജിയില്‍ ഒന്നാം ക്ലാസ്/ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. നെറ്റ്/പി.എച്ച്.ഡി അഭികാമ്യം. അപേക്ഷ ഫെബ്രുവരി 23 വരെ നല്‍കാം. വിവരങ്ങള്‍ www.supplycokerala.com ലും www.cfrdkerala.in ലും ലഭിക്കുമെന്ന് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961144.
അങ്കണവാടി വര്‍ക്കര്‍ ഒഴിവ്
തൃശൂർ: തളിക്കുളം ഐ.സി.ഡി.എസ് പദ്ധതിക്ക് കീഴിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ ഒഴിവിലേക്ക് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായിരിക്കണം. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കിയവരും 46 വയസ് കവിയാത്തകരുമാകണം. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ഉണ്ടാകും. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഓഫീസിലും തളിക്കുളം ഐ.സി.ഡി.എസിലും അപേക്ഷാ ഫോം ലഭിക്കും. ഫെബ്രുവരി 12 മുതല്‍ 26 വൈകിട്ട് അഞ്ചുവരെ തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്ട് കാര്യാലയത്തില്‍ സ്വീകരിക്കും. അപേക്ഷയോടൊപ്പം മേല്‍വിലാസമെഴുതിയ പോസ്റ്റ് കാര്‍ഡ് നിര്‍ബന്ധമായും വെയ്ക്കണം. കൂടികാഴ്ചയുടെ അടിസ്ഥാത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഫോണ്‍: 0487 2394522.

തെറാപ്പിസ്റ്റ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13 ന്
പാലക്കാട്: നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ പുരുഷ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമയി ചാത്തപുരം ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ ഫെബ്രുവരി 13 ന് രാവിലെ പത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. പ്രായപരിധി 40 വയസ്സ്. വിവരങ്ങള്‍ www.nam.kerala.gov.in ലും 9072650492 ലും ലഭിക്കും.
എ.എൻ.എം/ജെ.പി.എച്ച്.എൻ നിയമനം
മലപ്പുറം: സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂർ വൃദ്ധമന്ദിരത്തിലേക്ക് എ.എൻ.എം/ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക്് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ പ്ലസ്ടു, ജെ.പി.എച്ച്.എൻ അല്ലെങ്കിൽ പ്ലസ്ടു, എ.എൻ.എം കോഴ്സ് പാസായവരും 50 വയസ്സ് കവിയാത്തവരുമാകണം. ക്ഷേമസ്ഥാനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർ, ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻ പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾ സമൂഹത്തോട് പ്രതിബദ്ധതയും സേവന താത്പര്യവും ഉള്ളവരായിരിക്കണം. അഭിമുഖം ഫെബ്രുവരി 15ന് രാവിലെ പത്തിന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കും. ഫോൺ: 0494 2698822, 9048698822.
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം
മലപ്പൂർ:ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി വിഭാഗത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം 29ന് രാവിലെ 10.30ന് ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കും. കേരള പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.












Click it and Unblock the Notifications