36,000 രൂപ ശമ്പളം വാങ്ങാം,അതും സർക്കാർ ജോലി; മറ്റ് നിരവധി ഒഴിവുകൾ, അപേക്ഷിക്കാം
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ തസ്തികയിലെ ഒരു ഒഴിവിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം 36,000 രൂപ (പ്രതിമാസം കൺസോളിഡേറ്റഡ്) പ്രായം: 22നും 40നും മധ്യേ, ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള മികച്ച ആശയവിനിമയശേഷി നിർബന്ധമാണ്. ബിരുദാനന്തര ബിരുദവും, കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ/പദ്ധതികളിലോ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ/പദ്ധതികളിലോ സമാന തസ്തികയിലുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. മതിയായ പ്രവൃത്തിപരിചയവും ആശയവിനിമയശേഷിയും ഉള്ളവരുടെ അഭാവത്തിൽ കേന്ദ്രസർക്കാരുമായോ സംസ്ഥാന സർക്കാരുമായോ ബന്ധപ്പെട്ട പദ്ധതികളിൽ സമാന തസ്തികയിൽ ജോലി ചെയ്തിട്ടുള്ളവരിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച ആശയവിനിമയശേഷിയും ഉള്ള സ്വകാര്യമേഖലയിൽ നിന്നുള്ളവരെ പരിഗണിക്കും.

സ്‌കിൽ ടെസ്റ്റും അഭിമുഖവും മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ വിശദമായ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26 ന് വൈകിട്ട് അഞ്ചു മണി. വിലാസം. കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം - 695034. ഇ-മെയിൽ [email protected], ഫോൺ നമ്പർ - 0471-2303036.
സേഫ്റ്റി ഓഫീസർ നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റിയാണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും: 0484-2336000.
സെക്യൂരിറ്റി ഗാർഡ് നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് - പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 23 ന് വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in .












Click it and Unblock the Notifications