Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബശ്രീയിൽ ജോലി നേടാം; 60,000 രൂപ ശമ്പളം..യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, അറിയാം

പാലക്കാട്: കുടുംബശ്രീക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍ഡിനേറ്റര്‍ പോസ്റ്റുകളിലേക്ക് താത്കാലികമായിട്ടാണ് നിയമനം. ഫെബ്രുവരി 5 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒഴിവുകൾ, യോഗ്യത, പ്രവൃത്തിപരിചയം അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവ വിശദമായി അറിയാം

പാലക്കാട് അട്ടപ്പാടി ട്രൈബൽ പ്രൊജക്ടിലാണ് ഒഴിവ്. ഫിനാന്‍സ് മാനേജര്‍, കോ- ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്), കോ- ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്) എന്നീ പോസ്റ്റുകളിലാണ് ഒഴിവുകൾ. മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 kudumbasree2

ഫിനാൻസ് മാനേജർ ഒഴിവ്

ഉയർന്ന പ്രായപരിധി 45 വയസാണ്. എംകോം ബിരുദം, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ടാലി എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. അക്കൗണ്ടിംഗ് മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, അട്ടപ്പാടി ട്രൈബൽ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർക്കും കുടുംബശ്രീയിൽ പ്രവർത്തന പരിചയം ഉള്ളവർക്കും മുൻഗണന. പ്രതിമാസ ശമ്പളം 40,000 രൂപ.

കോ- ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്)

45 വയസാണ് ഉയർന്ന പ്രായപരിധി. കോ- ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്) പോസ്റ്റില്‍ 45 വയസുവരെ. യോഗ്യത-അഗ്രികള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, അഗ്രി ബൂസിനെസ്സ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം എസ് ഡബ്ല്യൂ/ എം ബി എ

5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. അഗ്രികൾച്ചർ, വനം,ട്രൈബൽ മേഖല എന്നിവിടങ്ങളിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 50,000 രൂപ വരെ ശമ്പളമായി ലഭിക്കും.

കോ- ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്)

സോഷ്യൽ സയൻസിൽ പി ജിയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇംഗ്ലീഷിൽ മികവോട് കൂടിഅവതരണം നടത്താനും റിപ്പോർട്ട് തയ്യാറാക്കാനും അറിയണം. 6000 രൂപയാണ് ശമ്പളം.

അപേക്ഷ ഫീസ്

ഫിനാന്‍സ് മാനേജര്‍ പോസ്റ്റിലേക്ക് 500 രൂപയും, കോ- ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്) പോസ്റ്റിലേക്ക് 1500 രൂപയും, കോ- ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്) പോസ്റ്റിലേക്ക് 2000 രൂപയും അപേക്ഷ ഫീസുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്ന സമയത്ത് തന്നെ അപേക്ഷ ഫീസും അടക്കണം. https://cmd.kerala.gov.in/recruitment/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

താത്കാലിക നിയമനം

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടൂവ് എഞ്ചിനിയർ നിർവ്വഹണ ഉദ്യോഗസ്ഥയായ എൽ എസ് ജി ഡി അസിസ്റ്റന്റ് എക്സിക്യൂട്ടുവ് എഞ്ചിനിയറുടെ ഓഫീസിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് വേതനം നല്കൽ എന്ന പദ്ധതിയിലേക്ക് നടത്തുന്ന താത്കാലിക നിയമനത്തിൻ്റെ വിശദവിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും, അറിയാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+